ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സിഇഒ കൗശിക് ഖോന രാജിവച്ചു

മുംബൈ: ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സിഇഒ കൗശിക് ഖോന രാജിവച്ചു. 2023 നവംബര്‍ 30 ന് ഗോ ഫസ്റ്റ് കമ്പനി ജീവനക്കാര്‍ക്ക് അയച്ച ഇ-മെയ്‌ലിലാണ് രാജിക്കാര്യം കൗശിക് ഖോന അറിയിച്ചത്.
2020 ഓഗസ്റ്റിലാണു ഗോ ഫസ്റ്റ് സിഇഒയായി ഖോന ചുമതലയേറ്റത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ വര്‍ഷം മേയ് 3 മുതല്‍ വിമാന സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ് ഗോ ഫസ്റ്റ്.

നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് (എന്‍സിഎല്‍ടി) മുമ്പാകെ സ്വമേധയാ പാപ്പരത്തത്തിന് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണു ഗോ ഫസ്റ്റ് എയര്‍ലൈന്‍.

പറക്കല്‍ മതിയാക്കി ഗോ ഫസ്റ്റ് വിമാനം മേയ് 3 മുതല്‍ നിലത്തിറക്കിയെങ്കിലും സര്‍വീസ് പുനരാരംഭിക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) അനുമതി സമീപകാലത്ത് നേടിയിരുന്നു.

X
Top