Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

50 മില്യൺ ഡോളർ സമാഹരിക്കാൻ സൺ എസ്റ്റേറ്റ്സ്

ഡൽഹി: ഗോവൻ ലക്ഷ്വറി റിയൽ എസ്റ്റേറ്റ്സ് ഡെവലപ്പറായ സൺ എസ്റ്റേറ്റ് 50 മില്യൺ ഡോളർ സമാഹരിക്കുന്നതിനുള്ള ചർച്ചയിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വിപണയിൽ വീടുകളുടെ ഡിമാൻഡ് ഗണ്യമായി വർധിച്ചതിനാൽ കൂടുതൽ പദ്ധതികൾ വികസിപ്പിക്കാൻ കമ്പനി ഉദ്ദേശിക്കുന്നു.

നിലവിൽ വടക്കൻ ഗോവയിൽ ഉടനീളം ഒന്നിലധികം പ്രോജക്ടുകൾ നടപ്പിലാക്കുന്ന സൺ എസ്റ്റേറ്റ്സ്, രണ്ട് വലിയ പ്രോജക്ടുകൾ കൂടി ആരംഭിക്കാൻ പദ്ധതിയിടുന്നു. അതിനാൽ ഇതിന്റെ വിപുലീകരണത്തിനായി കമ്പനി ഫണ്ട് ഉപയോഗിക്കും. പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാൻ ഫണ്ട് സ്വരൂപിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതായി സൺ എസ്റ്റേറ്റ്സ് മാനേജിംഗ് ഡയറക്ടർ സൂരജ് മൊരാജ്കർ പറഞ്ഞു.

സൺ എസ്റ്റേറ്റ്സിന് വടക്കൻ ഗോവയിലെ കാന്ഡോലിം, സായിപെം, നെരുൾ, പിലേർൺ, അസ്സഗാവോ, മോർജിം, ബാറ്റിം തുടങ്ങിയ സ്ഥലങ്ങളിൽ ഭവന പദ്ധതികളുണ്ട്.

X
Top