ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾ സമാപിച്ചുപുനരുപയോഗ ഊർജ ഉത്പാദനത്തിൽ മുന്നേറ്റംഅടിസ്ഥാന വ്യവസായ മേഖലയില്‍ ഉത്പാദനം തളരുന്നുലോകത്തെ മൂന്നാമത്തെ തേയില കയറ്റുമതി രാജ്യമായി ഇന്ത്യകേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധിപ്പിച്ചു

ഗോവ യൂണിറ്റ് താൽക്കാലികമായി അടച്ച് ഗോവ കാർബൺ

മുംബൈ: അറ്റകുറ്റപ്പണികൾക്കായി ഗോവ യൂണിറ്റ് താൽക്കാലികമായി അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ച് ഗോവ കാർബൺ. വെള്ളിയാഴ്ച റെഗുലേറ്ററി ഫയലിംഗിലൂടെയാണ് കമ്പനി ഈ കാര്യം അറിയിച്ചത്.

ഗോവയിലെ സാൽസെറ്റ് സെന്റ് ജോസ് ഡി മേഖലയിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ ഗോവ യൂണിറ്റ് 2022 സെപ്റ്റംബർ 29 മുതൽ ചെറിയ ആസൂത്രിത അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചുപൂട്ടിയതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

കാൽസിൻഡ് പെട്രോളിയം കോക്ക് നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് ഗോവ കാർബൺ ലിമിറ്റഡ്. കമ്പനിയുടെ ഉൽപ്പന്ന ശ്രേണിയിൽ കാൽസിൻഡ് പെട്രോളിയം കോക്ക്, സിപിസി, റീകാർബുറൈസർ, ലാഡിൽ അഡിറ്റീവ്, കാർബൺ റൈസർ എന്നിവ ഉൾപ്പെടുന്നു. കമ്പനിക്ക് മൊത്തം 1,65,000 മെട്രിക് ടണ്ണിന്റെ പ്രതിവർഷ ശേഷിയുണ്ട്.

വെള്ളിയാഴ്ച ഗോവ കാർബണിന്റെ ഓഹരികൾ 1.44 ശതമാനം ഉയർന്ന് 427.05 രൂപയിലെത്തി.

X
Top