
ഡൽഹി: ദേശീയ ഭക്ഷ്യ ദൗത്യത്തിന് കീഴിൽ മൂന്ന് സംസ്ഥാനങ്ങളിലെ എണ്ണപ്പന കൃഷിയുടെ വികസനത്തിനും പ്രോത്സാഹനത്തിനുമായി അസം, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിലെ സർക്കാരുകളുമായി ധാരണാപത്രം ഒപ്പിട്ടതായി പ്രഖ്യാപിച്ച് ഗോദ്‌റെജ് അഗ്രോവെറ്റ്. ഉൽപ്പാദനത്തിന്റെ സുസ്ഥിര വളർച്ചയിലൂടെയും കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിലൂടെയും ഇന്ത്യയുടെ എണ്ണ ദൗത്യത്തിൽ ഉത്തേജകമാകാനുള്ള ഗോദ്‌റെജ് അഗ്രോവെറ്റിന്റെ ദീർഘകാല തന്ത്രത്തിന് അനുസൃതമായാണ് ഈ നീക്കം.
ധാരണാപത്രം അനുസരിച്ച് മൂന്ന് സംസ്ഥാനങ്ങൾക്കുള്ളിൽ സുസ്ഥിര പാമോയിൽ തോട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി സർക്കാർ കമ്പനിക്ക് ഭൂമി അനുവദിക്കും. ഓയിൽ പാം ബിസിനസിൽ 30 വർഷത്തിലേറെ പരിചയമുള്ള ഗോദ്‌റെജ് അഗ്രോവെറ്റ് സുസ്ഥിര പാം ഓയിൽ പ്ലാന്റേഷൻ പ്രക്രിയകളെക്കുറിച്ച് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരെ ബോധവത്കരിക്കുകയും അതിൽ പ്രവർത്തിക്കാൻ അവരെ പ്രാപതരാക്കുകയും ചെയ്യും.
നിലവിൽ കമ്പനിക്ക് രാജ്യത്തുടനീളമായി 65,000 ഹെക്ടറിൽ വ്യാപിച്ച് കിടക്കുന്ന ഈന്തപ്പഴം കൃഷിയുണ്ട്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് ഒരു ലക്ഷം ഹെക്ടറായി ഉയർത്താൻ കമ്പനി പദ്ധതിയിടുന്നു.ഇപ്പാൾ ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ഒറീസ, ഗോവ, മഹാരാഷ്ട്ര, മിസോറാം എന്നി എട്ട് സംസ്ഥാനങ്ങളിൽ നിന്നാണ് ഗോദ്‌റെജ് അഗ്രോവെറ്റ് പാമോയിൽ ഉത്പാദിപ്പിക്കുന്നത്.
കമ്പനി വാഗ്ദാനം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ശ്രേണിയിൽ ക്രൂഡ് പാം ഓയിൽ, ക്രൂഡ് പാം കേർണൽ ഓയിൽ, പാം കേർണൽ കേക്ക് എന്നിവ ഉൾപ്പെടുന്നു, അവ രാജ്യത്തുടനീളമുള്ള കമ്പനിയുടെ ആറ് ഓയിൽ പാം മില്ലുകളിലാണ് നിർമ്മിക്കുന്നത്.