രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

അനിൽ ജി വർമ ഗോദ്‌റെജ് ആൻഡ് ബോയ്‌സ് സിഇഒ

മുംബൈ: അനിൽ ജി വർമ്മയെ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ച് ഗോദ്‌റെജ് ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ ഗോദ്‌റെജ് ആൻഡ് ബോയ്‌സ്. കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സ്ഥാനത്ത് നിന്നാണ് അദ്ദേഹം സിഇഒ ആയി എത്തുന്നത്.

ഏകദേശം നാല് പതിറ്റാണ്ടിന്റെ കോർപ്പറേറ്റ് വൈദഗ്ധ്യമുള്ള വർമ്മ സ്ഥാപനത്തിൽ വിവിധ ചുമതലകൾ വച്ചിട്ടുണ്ട്. ജി ആൻഡ് ബിയുടെ ആഭ്യന്തര, അന്തർദേശീയ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം അദ്ദേഹത്തിനായിരുന്നു. കൂടാതെ 2008 മുതൽ ഗോദ്‌റെജ് & ബോയ്സ് ഡയറക്ടർ ബോർഡിലും വർമ സേവനമനുഷ്ഠിക്കുന്നു.

സിഇഒ എന്ന നിലയിൽ, ഇന്ത്യയിലും വിദേശത്തുമുള്ള പ്രവർത്തനങ്ങളിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തുന്നതിനൊപ്പം കമ്പനിയുടെ വിപുലീകരണവും ലാഭക്ഷമതയും ത്വരിതപ്പെടുത്തുന്നതിനുള്ള ഉത്തരവാദിത്തം വർമ്മയ്ക്കായിരിക്കും.

2022 സാമ്പത്തിക വർഷത്തിൽ 12,520 കോടി രൂപ വരുമാനം നേടിയ ഗോദ്‌റെജ് ആൻഡ് ബോയ്‌സ് (ജി ആൻഡ് ബി) വീട്ടുപകരണങ്ങൾ, ഫർണിച്ചറുകൾ, ലോക്കുകൾ തുടങ്ങിയ പ്രധാന ഉപഭോക്തൃ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പ്രമുഖ കമ്പനിയാണ്.

X
Top