മുംബൈ: 2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ ഗോദ്‌റെജ് ആൻഡ് ബോയ്‌സ് മാനുഫാക്‌ചറിംഗ് കമ്പനിയുടെ അറ്റാദായം 41.33 ശതമാനം ഇടിഞ്ഞ് 170.80 കോടി രൂപയായി കുറഞ്ഞു. 2021 മാർച്ച് പാദത്തിൽ ഇത് 291.10 കോടി രൂപയായിരുന്നു. അതേസമയം, പ്രസ്തുത പാദത്തിലെ കമ്പനിയുടെ വില്പന 2021 മാർച്ച് പാദത്തിലെ 3903.82 കോടിയിൽ നിന്ന് 2.18 ശതമാനം ഉയർന്ന് 3989.02 കോടി രൂപയായി. കൂടാതെ, 2022 മാർച്ചിൽ അവസാനിച്ച മുഴുവൻ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 273.82 ശതമാനം ഉയർന്ന് 372.96 കോടി രൂപയായി. 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 99.77 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ സ്ഥാപനത്തിന്റെ വില്പന 2021 മാർച്ചിൽ അവസാനിച്ച മുൻവർഷത്തെ 9989.22 കോടിയിൽ നിന്ന് 23.58 ശതമാനം ഉയർന്ന് 12344.49 കോടി രൂപയായി. ഒരു മൾട്ടി-കൊമേഴ്‌സ്യൽ സേവന ദാതാവായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഗോദ്‌റെജ് ആൻഡ് ബോയ്‌സ് മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ്. കൺസ്ട്രക്ഷൻ, എഞ്ചിനീയറിംഗ്, കൺസ്യൂമർ ഡ്യൂറബിൾസ്, എയ്‌റോസ്‌പേസ്, ഡിഫൻസ്, ലോജിസ്റ്റിക്‌സ്, ടെക്‌നോളജി, ഹെൽത്ത് കെയർ, ടൂളിംഗ്, പ്രോസസ് ഉപകരണങ്ങൾ, മെറ്റീരിയൽ ഹാൻഡ്‌ലിംഗ്, ലോക്കിംഗ്, സ്റ്റോറേജ് സൊല്യൂഷനുകൾ തുടങ്ങിയവയുടെ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണിത്.