ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ഇരട്ട അക്ക ലാഭവളര്‍ച്ച പ്രതീക്ഷിച്ച് ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്

ന്യൂഡല്‍ഹി: ഒറ്റ അക്ക ഏകീകൃത വളര്‍ച്ചയും ഇരട്ട അക്ക ലാഭവളര്‍ച്ചയും നാലാംപാദത്തില്‍ പ്രതീക്ഷിക്കുകയാണ് എഫ്എംസിജി പ്രമുഖരായ ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ഓഹരി.

ലഭ്യത, ബ്രാന്‍ഡ്, സാമ്പിള്‍ എന്നിവയാണ് ഇന്ത്യയിലെ കമ്പനിയുടെ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയെന്ന്് കമ്പനി സിഎഫ്ഒ സമീര്‍ ഷാ പറഞ്ഞു.

അധികം വിറ്റുപോകാത്ത ഹെയര്‍ കളര്‍ ക്രീം വിഭാഗത്തില്‍ 15 രൂപയുടെ പുതിയ ഉത്പന്നം പുറത്തിറക്കിയതായി കമ്പനി പ്‌റഞ്ഞു. ഇതോടെ ഈ വിഭാഗത്തില്‍ വില്‍പന വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്തോനേഷ്യന്‍ വിപണിയില്‍മികച്ച വീണ്ടെടുപ്പ് നടത്തിയതായും കമ്പനി അറിയിക്കുന്നു.

അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്‌സ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ബിസിനസ്സിന് കോട്ടം തട്ടിയിട്ടുണ്ട്. കഴിഞ്ഞ പാദത്തില്‍ ശക്തമായ ഇരട്ട അക്ക വില്‍പ്പന ഇവിടങ്ങളില്‍ കൈവരിച്ചിരുന്നു.

മൂന്നു പാദങ്ങളിലെ ഇടിവിന് ശേഷം ഡിസംബറിലവസാനിച്ച പാദത്തില്‍ കമ്പനിയുടെ ആഭ്യന്തര വില്‍പന 3 ശതമാനം ഉയര്‍ന്നിരുന്നു.

X
Top