
ന്യൂഡല്‍ഹി: ഡിസംബര്‍ പാദത്തില്‍ ഇരട്ട അക്ക വില്‍പന വളര്‍ച്ച രേഖപ്പെടുത്തുമെന്നറിയിച്ചതിനെ തുടര്‍ന്ന് ഗോദ്‌റേജ് കണ്സ്യൂമര് പ്രൊഡക്ട്‌സ് ഓഹരി വ്യാഴാഴ്ച 3.13 ശതമാനം നേട്ടമുണ്ടാക്കി. 916.50 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. മാര്‍ജിന്‍ വീണ്ടെടുപ്പും മികച്ച എബിറ്റ യും രേഖപ്പെടുത്തുന്നതിനാല്‍ ലാഭ വളര്‍ച്ച അര്‍ത്ഥവത്താകും, കമ്പനി അറിയിച്ചു.
ഗോദ്‌റേജ് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവ മികച്ച വളര്‍ച്ച വേഗത നിലനിര്‍ത്തുന്നു. ഇന്തോനേഷ്യയില്‍ വില്‍പന വീണ്ടെടുപ്പിലാണ്, ബിസിനസ് അപ്‌ഡേറ്റില്‍ കമ്പനി പറയുന്നു.
രണ്ടാം പാദത്തില്‍ അറ്റാദായം 25.06 ശതമാനം കുറഞ്ഞ് 358.86 കോടി രൂപയിലെത്തിയിരുന്നു. വില്പന വാര്‍ഷികാടിസ്ഥാനത്തില്‍ 7 ശതമാനം ഉയര്‍ന്ന് 3364.45 കോടി രൂപയായി.