
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ കൂപ്പുകുത്തിയപ്പോഴും ഏകദേശം 3 ശതമാനം ഉയര്‍ന്ന് 909.40 രൂപയിലെത്തിയ ഓഹരിയാണ് ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ടസിന്റേത്. ധര്‍ണേഷ് ഗോര്‍ദോന്റെ (ബിസിനസ് ഹെഡ് ഗോദ്‌റെജ് ആഫ്രിക്ക, യുഎസ് & മിഡില്‍ ഈസ്റ്റ്) ന്റെ നേതൃത്വത്തില്‍ ബ്രോക്കറേജ് ഹൗസുകളുമായി ഒരു കോണ്‍ഫറന്‍സ് കോള്‍ സംഘടിപ്പിച്ചതിന് പിന്നാലെയാണ് ഓഹരി വില ഉയര്‍ന്നത്. ജോര്‍ജ്ജിയ, ഉക്രൈന്‍, അസര്‍ബൈജാന്‍, മള്‍ഡോവ എന്നീ രാജ്യങ്ങളിലെ മാര്‍ക്കറ്റിനെക്കുറിച്ചായിരുന്നു ചര്‍ച്ച കൂടുതലും.
ഇവിടങ്ങളിലെ വില്‍പ്പന 2 മടങ്ങിലധികം വര്‍ധിപ്പിക്കാനായെന്ന് മോതിലാല്‍ ഓസ്വാള്‍ നിരീക്ഷിക്കുന്നു. പോര്‍ട്ടഫോളിയോ വികസിപ്പിക്കുന്നതിലൂടെ വളര്‍ച്ച ഇനിയും കൂട്ടാന്‍ കഴിയും. നൈജീരിയ, ഘാന എന്നിവടങ്ങളില്‍ നിന്നാണ് കമ്പനിയുടെ 30-35 ശതമാനം വരുമാനവും.
ദക്ഷിണാഫ്രിക്ക 25-30 ശതമാനവും സംഭാവന ചെയ്യുന്നു. 150 ബിപിഎസ് മാര്‍ജിന്‍ വളര്‍ച്ചയും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ 1075 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനാണ് മോതിലാല്‍ ഓസ്വാളിന്റെ നിര്‍ദ്ദേശം.
1040 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഗോദ്‌റേജ് കണ്‍സ്യൂമര്‍ ഓഹരി വാങ്ങാന്‍ ആഗോള ബ്രോക്കറേജ് സ്ഥാപനം ജെഫരീസും പറയുന്നു. 1101 രൂപ ലക്ഷ്യവിലയോടു കൂടിയ ഓവര്‍വെയ്റ്റ് റേറ്റിംഗാണ് മോര്‍ഗന്‍ സ്റ്റാന്‍ലി നല്‍കുന്നത്.