ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ഗോദ്‌റേജ് കമ്പനിയുടെ നേതൃത്വം പുതുതലമുറയിലേക്ക്‌

ണിക്കൂറുകള് നീണ്ട ചര്ച്ചകള്ക്കൊടുവില് ഗോദ്റേജ് കമ്പനി വിഭജിക്കാന് ഗോദ്റേജ് കുടുംബം തീരുമാനിച്ചു. സമവായപ്രകാരം ഗോദ്റേജ് എന്റര്പ്രൈസസ് ഗ്രൂപ്പിന്റെ(ജിഇജി) മേല്നേട്ടം ജംഷിദ് ഗോദ്റേജിനും അദ്ദേഹത്തിന്റെ മരുമകള് നൈറിക ഹോള്ക്കര്ക്കും അവരുടെ കുടുംബത്തിനുമായിരിക്കും.

ഗോദ്റേജ് ഇന്ഡസ്ട്രീസ്, ഗോദ്റേജ് കണ്സ്യൂമര് പ്രൊഡക്ട്സ്, ഗോദ്റേജ് പ്രോപ്പര്ട്ടീസ്, ഗോദ്റേജ് അഗ്രോവെറ്റ്, ആസ്ടെക് ലൈഫ്സയന്സ് എന്നിവ ഉള്പ്പെടുന്ന ഗോദ്റേജ് ഇന്ഡസ്ട്രീസ് ഗ്രൂപ്പിന്റെ(ജിഐജി) ചെയര്പേഴ്സണായി നാദിര് ഗോദ്റേജ് പ്രവര്ത്തിക്കും. ആദി ഗോദ്റേജ്, നാദിര് ഗോദ്റേജ് എന്നിവര്ക്കും അടുത്ത കുടുംബാംഗങ്ങള്ക്കുമായിരിക്കും ഈ ഗ്രൂപ്പിന്റെ നിയന്ത്രണം.

സഹോദരങ്ങളായ ജംഷിദ് ഗോദ്റേജ്, സ്മിത ഗോദ്റേജ് എന്നിവര്ക്കാണ് ജിഇജിയുടെ നിയന്ത്രണം. സഹോദരങ്ങളായ ആദിയും നാദിര് ഗോദ്റേജും അവരുടെ കുടുംബവുമായിരിക്കും ജിഐജിയുടെ തലപ്പത്തുണ്ടാകുക.

ഗോദ്റേജ് ഇന്ഡസ്ട്രീസിന്റെ എക്സിക്യൂട്ടീവ് ചെയര്പേഴ്സ്ണായി പിറോജ്ഷാ ഗോദ്റേജിനെ നിയമിച്ചു. 2026 ഓഗസ്റ്റോടെ നാദിര് ഗോദ്റേജ് ചെയര്പേഴ്സണുമാകും.

കുടുംബങ്ങള്ക്കിടയിലെ വൈവിധ്യം തിരിച്ചറിഞ്ഞ് സൗഹാര്ദം നിലനിര്ത്തുന്നതിനാണ് കമ്പനിയുടെ വിഭജനമെന്ന് ഗോദ്റേജ് കമ്പനിയുടെ പ്രസ്താവനയില് പറയുന്നു.

പ്രധാനമായും രണ്ട് വിഭാഗങ്ങളായാണ് ഗോദ്റേജ് കമ്പനി പ്രവര്ത്തിച്ചിരുന്നത്. ആദി ഗോദ്റേജിന്റെയും സഹോദരന് നാദിറിന്റെയും നേതൃത്വത്തിലുള്ള ഗോദ്റേജ് ഇന്ഡസ്ട്രീസ് ആന്ഡ് അസോസിയേറ്റ്സ് ആണ് അതിലൊന്ന്.

ഗോദ്റേജ് ആന്ജ് ബോയിസ് മാനുഫാക്ചറിങ് കമ്പനി(ജിആന്ഡ്ബി) മറ്റൊരു വിഭാഗമായും പ്രവര്ത്തിച്ചുവരുന്നു. ജംഷിദ് ഗോദ്റേജും സ്മിത ഗോദ്റേജുമാണ് അതിന്റെ അമരത്തുണ്ടായിരുന്നത്.

ഉപഭോക്തൃ ഉത്പന്നങ്ങല്, കൃഷി, റിയല് എസ്റ്റേറ്റ്, കെമിക്കല്സ്, ധനകാര്യ സേവനം എന്നീ മേഖലകളിലാണ് 1897ല് സ്ഥാപിതമായ ഗോദ്റേജ് ഇന്ഡസ്ട്രീസ് ലിമിറ്റഡ് പ്രധാനമായും പ്രവര്ത്തിച്ചിരുന്നത്.

ഗോദ്റേജ് അഗ്രോവെറ്റില് 64.89 ശതമാനം ഓഹരിയും ഗോദ്റേജ് കണ്സ്യൂമറില് 23.74 ശതമാനം ഓഹരിയും ഗോദ്റേജ് പ്രോപ്പര്ട്ടീസില് 47.34 ശതമാനം ഓഹരിയും കമ്പനിക്കുണ്ട്.

ഗോദ്റേജ് ഇന്ഡസ്ട്രീസ്, ഗോദ്റേജ് കണ്സ്യൂമര് പ്രൊഡക്ട്സ്, ഗോദ്റേജ് പ്രോപ്പര്ട്ടീസ്, ഗോദ്റേജ് അഗ്രോവെറ്റ്, ആസ്ടെക് ലൈഫ്സയന്സ് എന്നീ കമ്പനികളാണ് വിപണിയില് ലിസ്റ്റ് ചെയ്തിട്ടുള്ളത്.

ഏപ്രില് 30ലെ കണക്കുപ്രകാരം 1.26 ലക്ഷം കോടി വിപണിമൂല്യമുള്ള ഗോദ്റേജ് കണ്സ്യൂമര് പ്രൊഡക്ട്സ് ആണ് ലിസ്റ്റ് ചെയ്ത കമ്പനികളില് മുന്നില്.

X
Top