ന്യൂഡല്‍ഹി: ഗോദ്റേജ് ഇന്‍ഡസ്ട്രീസ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 178 കോടിരൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13 ശതമാനം കുറവ്.
വരുമാനം 15 ശതമാനം ഉയര്‍ന്ന് 4893 കോടി രൂപയായപ്പോള്‍ ഇബിറ്റ 28 ശതമാനം ഉയര്‍ന്നു. ഗാര്‍ഹിക പരിരക്ഷ കാറ്റഗറി 14 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇന്‍സെക്ടിസൈഡ്സും എയര്‍ ഫ്രഷ്നറും ഇരട്ട അക്കവളര്‍ച്ച നേടി.
വ്യക്തി സുരക്ഷ സെഗ്മന്റ് 2 ശതമാനം വളര്‍ച്ചയാണ് കുറിച്ചത്.ഇതില്‍ പേഴ്സണല്‍ വാഷ് ആണ് മികച്ച നേട്ടമുണ്ടാക്കിയത്. കെമിക്കല്‍ സെഗ്മന്റ് വരുമാനം അതേസമയം 1000 കോടി രൂപയില്‍ നിന്നും 726 കോടി രൂപയായി കുറഞ്ഞു.
കയറ്റുമതി 214 കോടി രൂപയുടേതാണ്.