Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

500 കോടിയുടെ വരുമാന സാധ്യതയുള്ള ഭൂമി ഏറ്റെടുത്ത് ഗോദ്‌റെജ് പ്രോപ്പർട്ടീസ്

മുംബൈ: ഏകദേശം 500 കോടി രൂപയുടെ വരുമാന സാധ്യതയുള്ള ഭൂമി ഏറ്റെടുത്ത് മുംബൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ഗോദ്‌റെജ് പ്രോപ്പർട്ടീസ്. റെസിഡൻഷ്യൽ പദ്ധതി വികസിപ്പിക്കുന്നതിനാണ് കമ്പനി മനോർ-പാൽഘറിലെ ഭൂമി ഏറ്റെടുത്തത്ത്.

മനോർ-പാൽഘറിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മൈക്രോ മാർക്കറ്റിൽ ഒരു ലാൻഡ് പാഴ്‌സൽ നേരിട്ട് വാങ്ങുന്നതിനുള്ള കരാറിൽ ഏർപ്പെട്ടതായി കമ്പനി അറിയിച്ചു. ഏകദേശം 50 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന നിർദ്ദിഷ്ട ഭൂമിയിൽ, പ്രാഥമികമായി റെസിഡൻഷ്യൽ പ്ലോട്ടഡ് ഡെവലപ്‌മെന്റ് ഉൾപ്പെടുന്ന ഏകദേശം 1.2 ദശലക്ഷം ചതുരശ്ര അടി വിൽക്കാവുന്ന സ്ഥലത്തിന്റെ വികസന സാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

നിരവധി സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, മാർക്കറ്റ്‌പ്ലേസുകൾ എന്നിവ ഉൾപ്പെടുന്ന മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു നഗരമാണ് മനോർ. മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന മുംബൈ-അഹമ്മദാബാദ് ഹൈവേയ്ക്ക് സമീപമാണ് ഈ ഭൂമി സ്ഥിതി ചെയ്യുന്നത്.

ഗോദ്‌റെജ് ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമാണ് ഗോദ്‌റെജ് പ്രോപ്പർട്ടീസ്. കമ്പനി നിലവിൽ വിവിധ നഗരങ്ങളിൽ താമസ, വാണിജ്യ, ടൗൺഷിപ്പ് പദ്ധതികൾ വികസിപ്പിക്കുന്നു. ബിഎസ്‌ഇയിൽ കമ്പനിയുടെ ഓഹരി 0.25 ശതമാനം ഇടിഞ്ഞ് 1243.10 രൂപയിലെത്തി.

X
Top