ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

750 കോടിയുടെ വിൽപ്പന സാധ്യതയുള്ള ഭൂമി ഏറ്റെടുത്ത് ഗോദ്‌റെജ് പ്രോപ്പർട്ടീസ്

മുംബൈ: ബെംഗളൂരുവിലെ ഇന്ദിരാനഗർ എക്സ്റ്റൻഷനിൽ 7 ഏക്കർ സ്ഥലം ഏറ്റെടുത്ത് ഗോദ്‌റെജ് ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വികസന വിഭാഗമായ ഗോദ്‌റെജ് പ്രോപ്പർട്ടീസ്. ഭൂമിക്ക് ഏകദേശം 750 കോടിയുടെ വിൽപ്പന സാധ്യതയും, 6 ലക്ഷം ചതുരശ്ര അടിയുടെ വികസന സാധ്യതയും കണക്കാക്കുന്നു.

വിവിധ തരത്തിലുള്ള അപ്പാർട്ടുമെന്റുകൾ ഉൾക്കൊള്ളുന്ന ഒരു പ്രീമിയം റെസിഡൻഷ്യൽ പ്രോജക്റ്റ് ഇവിടെ വികസിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു. ഇത് ബെംഗളൂരുവിലെ കമ്പനിയുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഗോദ്‌റെജ് പ്രോപ്പർട്ടീസ് എംഡി മോഹിത് മൽഹോത്ര പറഞ്ഞു.

സിബിഡി-ബെംഗളൂരു, ഓൾഡ് എയർപോർട്ട് റോഡ്, സർജാപൂർ ബെൽറ്റ് തുടങ്ങിയ വാണിജ്യ പ്രദേശങ്ങൾക്കും ഇന്ദിരാനഗർ, മാറത്തഹള്ളി, ഡോംലൂർ തുടങ്ങിയ റെസിഡൻഷ്യൽ ഹബ്ബുകൾക്കും സമീപമാണ് ഈ ഭൂമി സ്ഥിതി ചെയ്യുന്നത്. 2023 സാമ്പത്തിക വർഷത്തിൽ നിലവിലുള്ള വികസന പോർട്ട്‌ഫോളിയോയിലേക്ക് കുറഞ്ഞത് 10 പുതിയ റെസിഡൻഷ്യൽ പ്രോജക്ടുകളെങ്കിലും ചേർക്കാൻ കമ്പനി ഉദ്ദേശിക്കുന്നു.

നിലവിൽ ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി 1155.20 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

X
Top