രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

2000 കോടിയുടെ വരുമാന സാധ്യതയുള്ള ഭൂമി ഏറ്റെടുത്ത് ഗോദ്‌റെജ് പ്രോപ്പർട്ടീസ്

മുംബൈ: ഏകദേശം 2,000 കോടി രൂപയുടെ വിൽപ്പന വരുമാന സാധ്യതയുള്ള ഒരു ഭവന പദ്ധതിയുടെ വികസനത്തിനായി പൂനെയിൽ 12 ഏക്കർ സ്ഥലം ഏറ്റെടുത്തതായി റിയൽറ്റി സ്ഥാപനമായ ഗോദ്‌റെജ് പ്രോപ്പർട്ടീസ് ചൊവ്വാഴ്ച അറിയിച്ചു.

പൂനെയിലെ മുൻധ്‌വ-ഈസ്റ്റിൽ കമ്പനി 12 ഏക്കർ ഭൂമി ഏറ്റെടുത്തതായും. ഈ ഭൂമിയിലെ വികസനം പ്രാഥമികമായി ഒരു പ്രീമിയം ഗ്രൂപ്പ് ഹൗസിംഗ് പ്രോജക്റ്റിനായിരിക്കുമെന്നും കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഏകദേശം 2.2 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പദ്ധതിയിലൂടെ 2,000 കോടി രൂപയുടെ വരുമാനം നേടാനാണ് ഗോദ്‌റെജ് പ്രോപ്പർട്ടീസ് ലക്ഷ്യമിടുന്നത്.

പോർട്ട്‌ഫോളിയോയിലേക്ക് ഈ ലാൻഡ് പാഴ്‌സൽ ചേർക്കുന്നതിൽ സന്തോഷമുണ്ടെന്നും. ഇത് പൂനെയിലെ കമ്പനിയുടെ സാന്നിധ്യം കൂടുതൽ വിപുലീകരിക്കാൻ സഹായിക്കുമെന്നും ഗോദ്‌റെജ് പ്രോപ്പർട്ടീസ് എംഡിയും സിഇഒയുമായ മോഹിത് മൽഹോത്ര പറഞ്ഞു.

രാജ്യത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ ഒന്നാണ് ഗോദ്‌റെജ് ഗ്രൂപ്പിന്റെ ഭാഗമായ ഗോദ്‌റെജ് പ്രോപ്പർട്ടീസ്.

X
Top