ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ഡല്‍ഹിയില്‍ ഭവന പദ്ധതി തുടങ്ങാന്‍ ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്


ന്യൂഡല്‍ഹി: 2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ദേശീയ തലസ്ഥാനത്തെ അശോക് വിഹാര്‍് മേഖലയില്‍് ഒരു ഭവന പദ്ധതി ആരംഭിക്കുമെന്ന് ഗോദറേജ് പ്രോപ്പര്‍ട്ടീസ് പറയുന്നു. ഈ പദ്ധതിയില്‍ നിന്ന് 8000 കോടി രൂപയുടെ വില്‍പന വരുമാനമാണ് റിയല്‍റ്റി ഭീമന്‍ പ്രതീക്ഷിക്കുന്നത്.

റെയില്‍വേയുടെ കീഴിലിരിക്കുന്ന സ്ഥലതത്താണ് പദ്ധതി നടപ്പിലാക്കുക.
പദ്ധതിയെക്കുറിച്ച് വലിയ പ്രതീക്ഷയാണുള്ളതെന്ന് ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ പിറോജ്ഷാ ഗോദ്‌റേജ് പറഞ്ഞു.

അന്തിമ അംഗീകാരം ലഭ്യമായാല്‍ പദ്ധതിയുടെ ജോലിയും വില്‍പ്പനയും ആരംഭിക്കും. നാലാം പാദത്തില്‍ (ജനുവരി-മാര്‍ച്ച്)പദ്ധതി ലോഞ്ച് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.

4 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റ് പദ്ധതിയിലൂടെ 8000 കോടി സ്വരൂപിക്കാനാകും. നിലവില്‍ ഡല്‍ഹിയിലും തലസ്ഥാന പരിധിയിലും മികച്ച സാന്നിധ്യമാണ് കമ്പനിയ്ക്കുള്ളത്. ഗുരുഗ്രാം, നോയിഡ, ഗ്രേയ്റ്റര്‍ നോയ്ഡ വിപണികളില്‍ കമ്പനിയ്ക്ക് അപാര്‍ട്ട്‌മെന്റുകളുണ്ട്.

ഡല്‍ഹി, ഫരീദാബാദ്, സോണിപത്ത് എന്നിവിടങ്ങളിലേയ്ക്ക് വ്യാപിക്കാനും സാധിച്ചു. 2022 സാമ്പത്തിക വര്‍ഷത്തെ മൊത്തം ബുക്കിംഗായ 7861 കോടി രൂപയുടെ 40 ശതമാനം ഈ പ്രദേശമാണ് സംഭാവന ചെയ്തത്.

X
Top