Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഗോദ്‌റെജ് പ്രോപ്പർട്ടീസിന്റെ ‘താജ് ദി ട്രീസ്’ ഹോട്ടൽ മുംബൈയിൽ

മുംബൈ: ഗോദ്‌റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡ് നിർമിച്ച ഹോട്ടൽ താജ് ദി ട്രീ മുംബൈയിലെ വിക്രോളിയിൽ പ്രവർത്തനം ആരംഭിച്ചു. ഹോട്ടൽ, പൂർണ്ണമായും ഗോദ്‌റെജ് പ്രോപ്പർട്ടീസിന്റെ ഉടമസ്ഥതയിലാണുള്ളത്.

ഇന്ത്യൻ ഹോട്ടൽ കമ്പനീസ് ലിമിറ്റഡ് (IHCL) ഒരു ആഡംബര താജ് ഹോട്ടലായി ദി ട്രീയെ പ്രഖ്യാപിച്ചു. 0.35 ദശലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന താജ് ദി ട്രീസിൽ 151 മുറികൾ, റെസ്റ്റോറന്റുകൾ, റൂഫ്‌ടോപ്പ് ബാർ -ദി മംഗ്രോവ് ബാർ, ഇൻഫിനിറ്റി പൂൾ, കോൺഫറൻസ് ഹാൾ സിഗ്നേച്ചർ സ്പാ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.

ഹോട്ടലിലിന്റെ ഒരു വശത്തു കണ്ടല്കാടുകളും മറു വശത്തു സന്ദർശകർക്കായുള്ള ശിൽപ്പകല പാർക്കുകളുമാണ് സ്ഥിതി ചെയ്യുന്നത്. ടാറ്റ ഗ്രൂപ്പുമായി സഹകരിച്ച് ഞങ്ങളുടെ ആദ്യ ഹോട്ടലായ താജ് ദി ട്രീസ് തുറക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഗോദ്‌റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ പിറോജ്‌ഷ ഗോദ്‌റെജ് പറഞ്ഞു.

2021 സാമ്പത്തിക വർഷത്തിൽ, നേടിയ റെസിഡൻഷ്യൽ വിൽപ്പനയുടെ മൂല്യവും അളവും അനുസരിച്ച് ഗോദ്‌റെജ് പ്രോപ്പർട്ടീസ് ഇന്ത്യയിലെ ഏറ്റവും വലിയ ഡെവലപ്പറായി ഉയർന്നു.

എൻസിആർ, മുംബൈ മെട്രോപൊളിറ്റൻ മേഖല, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിലെ ഓരോ വലിയ വിപണികളിലുമായി പ്രതിവർഷം 2000 കോടിയിലധികം രൂപയുടെ ബുക്കിംഗ് മൂല്യം നേടിയതായി ഗോദ്‌റെജ് പ്രോപ്പർട്ടീസ് ചെയർമാൻ പിറോജ്ഷ ഗോദ്‌റെജ് അറിയിച്ചു.

മുൻവർഷത്തേക്കാൾ 56 ശതമാനം വർധനയോടെ 12,232 കോടി രൂപയുടെ ബുക്കിങ്ങാണ് കമ്പനിക്ക് ഈ വർഷം ലഭിച്ചത്.

X
Top