
- 10 ലക്ഷം സൗജന്യ അസസ്മെൻ്റുകളും പൂർത്തിയാക്കി
കൊച്ചി: വിദേശത്ത് പഠനവും ജോലിയും ജീവിതവും സ്വപ്നം കാണുന്നവർക്ക് അത് സാധ്യമാക്കിക്കൊണ്ട് പതിനഞ്ച് വർഷം പിന്നിടുകയാണ് കൊച്ചി ആസ്ഥാനമായ
ഗോഡ്സ്പീഡ് ഇമിഗ്രേഷൻ ആൻഡ് സ്റ്റഡി എബ്രോഡ്.
ഒന്നര ലക്ഷത്തോളം മനുഷ്യരുടെ വിദേശ സ്വപ്നങ്ങൾ സാധ്യമാക്കി കൊടുക്കാൻ വനിതാ സംരംഭകയായ രേണു എ യുടെ നേതൃത്വത്തിലുള്ള ഗോഡ് സ്പീഡിന് ഇക്കാലയളവിൽ കഴിഞ്ഞിട്ടുണ്ട്.
ഏറെ ഉത്തരവാദിത്വവും, കൃത്യതയും വേണ്ട വിസാ നടപടികൾ വേഗത്തിലും എളുപ്പത്തിലും സാധ്യമാക്കുന്നുവെന്നതാണ് ഗോഡ്പീഡിന്റെ പ്രത്യേകത. ഇമിഗ്രേഷൻ സ്റ്റഡി വിദേശ കൺസൾട്ടൻസി മേഖലയിലെ ഒരു വനിത നേതൃത്വം നൽകുന്ന കേരളത്തിലെ ആദ്യ സ്ഥാപനം കൂടിയാണ് ഗോഡ്സ്പീഡ്.
വിദേശ അവസരങ്ങൾ എളുപ്പത്തിൽ സാധ്യമാകാത്ത കാലയളവിൽ നിന്ന് എറെ പതിസന്ധികൾ തരണം ചെയ്താണ് രേണു എ പതിനഞ്ച് വർഷം പൂർത്തിയാക്കുന്നത്.
നിലവിൽ ഒന്നര ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനുമുള്ള അവസരങ്ങൾ അവർ സൃഷ്ടിച്ചു. വിസ അപേക്ഷകളിൽ 99.87% വിജയശതമാനം നേടാൻ കഴിഞ്ഞു. 10 ലക്ഷം പേരുടെ ഫ്രീ എലിജിബിലിറ്റി ടെസ്റ്റ് പൂർത്തിയാക്കി.
സേവനത്തിന്റെ നിലവാരം കൂടുതൽ ഉയർത്തുവാനും വിസ ഫയലിംഗ് കുറ്റമറ്റതാക്കുവാനും വേണ്ടി ഈ രംഗത്ത് 531-Zero പ്രോസസ്സ് എന്ന ഡോക്യുമെന്റഷൻ സംവിധാനം ആദ്യമായി അവതരിപ്പിച്ചതും ഗോഡ് സ്പീഡ് ആണ്. ഇത് കൊണ്ട് തന്നെ വിസ ലഭിയ്ക്കുന്നതിന് എളുപ്പം സാധിക്കുന്നു.
വിദേശത്ത് എത്തുന്നവർക്ക് അവിടെ വേണ്ട സഹായങ്ങളും ഗോഡ്സ് പീഡ് ചെയ്യുന്നു. ഒരു സ്ത്രീ നേതൃത്വം നൽകുന്ന സ്ഥാപനമെന്ന നിലയിൽ ഗോഡ്സ് പീഡിന്റെ ജീവനക്കാരിൽ 90% വനിതകളാണ്.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വനിതകൾക്ക് കൂടുതൽ പരിഗണന നൽകി അവർക്ക് ഈ മേഖലയിൽ ആവശ്യമായ നൈപുണ്യം നൽകി തൊഴിൽ നൽകുക എന്ന ലക്ഷ്യം കൂടി ഗോഡ്സ്പീഡ് കഴിഞ്ഞ പതിനഞ്ച് വർഷമായി ചെയ്തു വരുന്നു. എച്ആർ രംഗത്ത് നിരവധി നൂതന ആശയങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
രേണുവിനൊപ്പം സിനിമ സംവിധായകനും നിർമ്മാതാവുമായ ജീവിത പങ്കാളി അനുപ് കണ്ണന്റെ പൂർണ്ണ പിന്തുണയുണ്ട്. 531-Zero പ്രോസസ് അവതരിപ്പിച്ചത് അനൂപാണ്. നിലവിൽ കൊച്ചി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, ഓസ്ട്രേലിയ കാനഡ എന്നിവിടങ്ങളിൽ ഗോഡ്സ്പീഡിന്റെ ഓഫീസുകൾ പ്രവർത്തിക്കുന്നു. കൂടുതൽ രാജ്യങ്ങളിലേക്ക് സേവനങ്ങൾ വിപുലീകരിക്കാൻ ഒരുങ്ങുകയാണ് അവർ.