രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

സ്വര്‍ണ ബോണ്ട്‌ വില്‍പ്പന തുടങ്ങി

റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ നടത്തുന്ന സോവറെയ്‌ന്‍ സ്വര്‍ണ ബോണ്ടുകളുടെ പുതിയ ഘട്ട വില്‍പ്പന ഇന്നലെ ആരംഭിച്ചു. ഓഗസ്റ്റ്‌ 26 വരെയാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. ഒരു ബോണ്ട്‌ ഒരു ഗ്രാം സ്വര്‍ണത്തിന്‌ തുല്യമായിരിക്കും.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയായി 5197 രൂപയാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക്‌ 50 രൂപ കിഴിവോടെ 5147 രൂപക്ക്‌ ഒരു ഗ്രാം ലഭിക്കും.

അനുവദനീയമായ ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമാണ്‌. വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും അനുവദനീയമായ പരമാവധി നിക്ഷേപം നാല്‌ കിലോഗ്രാമാണ്‌. സര്‍ക്കാരിനു വേണ്ടിയാണ്‌ റിസര്‍വ്‌ ബാങ്ക്‌ സ്വര്‍ണ ബോണ്ട്‌ വില്‍പ്പന നടത്തുന്നത്‌.

കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണ ഇറക്കുമതി കുറയ്‌ക്കുകയെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനായി ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായി സോവറൈന്‍ സ്വര്‍ണ ബോണ്ടുകള്‍ പുറത്തി റക്കുന്നത്‌ റിസര്‍വ്‌ ബാങ്കാണ്‌. സ്വര്‍ണ ബോ ണ്ടുകളില്‍ ഡീമാറ്റ്‌ രൂപത്തിലും അല്ലാതെയും നിക്ഷേപിക്കാം.

ബാങ്കുകള്‍, പോസ്റ്റ്‌ ഓഫീസുകള്‍, സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകള്‍, സ്റ്റോക്ക്‌ ഹോള്‍ഡിങ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ എന്നിവ വഴിയാണ്‌ ബോണ്ട്‌ വില്‍പ്പന നടത്തുന്നത്‌.

വ്യക്തികള്‍ക്ക്‌ നടത്താവുന്ന കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമാണ്‌. എട്ട്‌ വര്‍ഷമാണ്‌ നിക്ഷേപ കാലയളവ്‌. നിക്ഷേപ കാലയളവ്‌ അവസാനിപ്പിക്കുമ്പോള്‍ സ്വര്‍ണത്തിന്റെ അപ്പോഴത്തെ വിപ ണി വില അനുസരിച്ചുള്ള തുക നിക്ഷേപകര്‍ക്ക്‌ തിരികെ ലഭിക്കും. ഇതിന്‌ പുറമെ നിശ്ചിത പലിശയും ലഭ്യമാകും.

പ്രതിവര്‍ഷം 2.5 ശതമാനം പലിശയാണ്‌ ഇപ്പോള്‍ വില്‍പ്പന നടത്തുന്ന ഗോള്‍ഡ്‌ ബോണ്ടുകള്‍ നല്‍കുന്നത്‌. ഇത്‌ ഗോള്‍ഡ്‌ ബോണ്ടുകളുടെ പ്രധാന ആകര്‍ഷണീയതയാണ്‌. അര്‍ധവാര്‍ഷികാടിസ്ഥാനത്തിലാണ്‌ പലിശ നിക്ഷേപകര്‍ക്ക്‌ ലഭിക്കുക.

സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ്‌ സോവറെയ്‌ന്‍ സ്വര്‍ണ ബോണ്ടുകള്‍. ഈ ബോണ്ടുകള്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്‌തിരിക്കുന്നതിനാല്‍ അവ വഴി വില്‍ക്കാനും അവസരമുണ്ട്‌.

നാഷണല്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചി (എന്‍എസ്‌ഇ)ലെയും ബോംബെ സ്റ്റോക്ക്‌ എ ക്‌സ്‌ചേഞ്ചി (ബിഎസ്‌ഇ)ലെയും കാഷ്‌ വിഭാഗത്തിലൂടെയാണ്‌ സ്വര്‍ണ ബോണ്ടുകളുടെ യൂണിറ്റുകള്‍ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതു പോലെ നിക്ഷേപകര്‍ക്ക്‌ വ്യാപരം ചെയ്യാന്‍ സാധിക്കുക. എന്നാല്‍ ഇവയിലെ വ്യാപാര വ്യാപ്‌തം താരതമ്യേന വളരെ കുറവാണ്‌.

X
Top