
ന്യൂഡൽഹി: ഇന്ത്യയുടെ സ്വർണ ഇറക്കുമതിയിൽ ആഗസ്റ്റിൽ 40 ശതമാനം വർദ്ധനവുണ്ടായി. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ കയറ്റുമതി 26.29 ശതമാനം വർദ്ധിച്ചു.
എഞ്ചിനീയറിംഗ് ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ 7.73ശതമാനമാണ് വളർച്ച. മരുന്നുകൾ, ഫാർമ, കാർഷിക ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി മെച്ചപ്പെട്ടിട്ടുണ്ടെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയുടെ വിദേശ വ്യാപാരം 80,000 ബില്യൺ ഡോളർ കടന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. പെട്രോളിയം ഇറക്കുമതിയിൽ കഴിഞ്ഞമാസം കുറവുണ്ടായി.