
കൊച്ചി: ആഗോള വിപണിയിൽ വീണ്ടും നാണയപ്പെരുപ്പം ശക്തമാകുന്നതിനാൽ സ്വർണം കടുത്ത വില്പന സമ്മർദ്ദം നേരിടുന്നു.
അമേരിക്കയും യൂറോപ്പും ജപ്പാനും അടക്കമുള്ള പ്രമുഖ സാമ്പത്തിക മേഖലകളിൽ മാന്ദ്യം രൂക്ഷമാകുന്നതിനാൽ ലോക വ്യാപകമായി പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷയിലായിരുന്നു സ്വർണത്തിൽ സജീവമായ നിക്ഷേപകർ.
എന്നാൽ എണ്ണ വില വീണ്ടും കൂടിയതോടെ വൻകിട നിക്ഷേപകർ സ്വർണത്തിൽ നിന്നും പിൻമാറുകയാണ്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷം രൂക്ഷമായതോടെ ക്രൂഡോയിൽ വില കുതിച്ചുയരുന്നതാണ് ലോക വിപണികളിൽ നാണയപ്പെരുപ്പ ഭീഷണി വീണ്ടും ഉയർത്തുന്നത്.
ഇതോടെ അമേരിക്കയിലെയും യൂറോപ്പിലെയും കേന്ദ്ര ബാങ്കുകൾ പലിശ കുറയ്ക്കാനുള ്ള സാദ്ധ്യത മങ്ങുകയാണ്.
പലിശ കുറയുമെന്ന പ്രതീക്ഷ മങ്ങിയതോടെ കഴിഞ്ഞ വാരം രാജ്യാന്തര വിപണിയിൽ സ്വർണ വില രണ്ട് മാസത്തിനിടെയിലെ താഴ്ന്ന നിരക്കായ ഔൺസിന് 1992 ഡോളറിലെത്തിയിരുന്നു.