Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി

കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണ വില. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് ഇന്നലെ രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 ഇന്ന് കുറഞ്ഞു.

ഇതോടെ ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപ കൂടി 6,635 രൂപയിലും പവന് 240 രൂപ വര്‍ധിച്ച് 53,080 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

മെയ്‌ 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,555 രൂപയും പവന് 52,440 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. രാജ്യാന്തര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,314.29 ഡോളർ നിരക്കിലും യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.1 ശതമാനം ഇടിഞ്ഞ് 2,322.90 ഡോളറിലുമാണ്.

ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സമയപരിധി സംബന്ധിച്ച കൂടുതൽ വ്യക്തതയ്ക്കായി വിപണി കാത്തിരിക്കുന്നതും മിഡിൽ ഈസ്റ്റ് സംഘർഷം വീണ്ടും രൂക്ഷമാവുകയും ചെയുന്നത് സ്വർണ വിലയെ സ്വാധിനിക്കും.

അതേ സമയം സംസ്ഥാനത്തെ വെള്ളി നിരക്കിൽ മാറ്റമില്ല. ഗ്രാമിന് 88 രൂപ നിരക്കിൽ തുടരുന്നു.

X
Top