സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

കേരളത്തിലെ സ്വർണ്ണ വിലയിൽ വൻ വർധന

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. ഇന്ന് പവന് 960 രൂപയും, ഗ്രാമിന് 120 രൂപയുമാണ് വില കൂടിയിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 54,600 രൂപയും, ഗ്രാമിന് 6825 രൂപയുമാണ് വില. ഇത് ഈ മാസത്തെ ഉയർന്ന നിരക്കാണ്.

രാജ്യാന്തര തലത്തിൽ, സ്വർണ്ണം (International Gold Rate) സർവ്വകാല ഉയരത്തിലെത്തി പുതിയ റെക്കോർഡ് കുറിച്ചു. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 50 ഡോളറിലധികമാണ് വില വർധിച്ചത്. ഇതാണ് ഇപ്പോൾ സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്. കേരളത്തിലെ വെള്ളി വിലയിൽ (Silver Rate) ഇന്ന് താഴ്ച്ചയുണ്ട്. ‌‌

ഇന്നലെ കേരളത്തിലെ സ്വർണ്ണ വിലയിൽ താഴ്ച്ചയുണ്ടായിരുന്നു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വില താഴ്ന്നത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 53,640 രൂപയും, ഗ്രാമിന് 6,705 രൂപയുമായിരുന്നു വില.

സെപ്തംബർ 6ാം തിയ്യതി, പവന് 53,760 രൂപയും, ഗ്രാമിന് 6,720 രൂപയുമായിരുന്നു വില. ഇത് സെപ്തംബറിലെ രണ്ടാമത്തെ ഉയർന്ന നിരക്കാണ്. ഇതിന് മുമ്പുള്ള 5 ദിവസങ്ങളിലും, കഴിഞ്ഞ വാരം മുഴുവൻ ഒരു പവന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമായിരുന്നു വില. ഇതാണ് ഈ മാസത്തെ താഴ്ന്ന വില നിലവാരം.

ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, റെക്കോർഡുകൾ കടപുഴക്കിയ മുന്നേറ്റമാണ് ഇന്നലെ സ്വർണ്ണം നടത്തിയത്. ട്രോയ് ഔൺസിന് 50 ഡോളറിലധികമാണ് ഒറ്റ ദിവസം കൊണ്ട് പറന്നു കയറിയത്. ആഗസ്റ്റ് 20ന് രേഖപ്പെടുത്തിയ ഔൺസിന് 2,531.70 ഡോളർ എന്നതാണ് രാജ്യാന്തര സ്വർണ്ണ വിലയുടെ ചരിത്രത്തിലെ സർവ്വകാല ഉയരം ഇന്നലെ സ്വർണ്ണവില മറികടന്നു.

നിലവിൽ സർവ്വകാല ഉയരമായ 2,567.50 നിലവാരത്തിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ഇന്ന് 9.28 ഡോളർ (0.36%) ഉയർച്ചയാണ് വിലയിൽ ഉണ്ടായിരിക്കുന്നത്

അടുത്ത വാരം നടക്കുന്ന യു.എസ് ഫെഡ് യോഗത്തിൽ പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷ ഉയർന്നതാണ്

ഈ വാരാന്ത്യത്തോടെ വിലയിൽ കുതിപ്പുണ്ടാക്കിയത്. സെപ്തംബർ 17,18 തിയ്യതികളിലാണ് ഫെഡ് യോഗം നടക്കാനിരിക്കുന്നത്

വെള്ളി വില
സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് താഴ്ച്ച. ഒരു ഗ്രാം വെള്ളിക്ക് 91.40 രൂപയാണ് വില. 8 ഗ്രാമിന് 731.20 രൂപ,10 ഗ്രാമിന് 914 രൂപ,100 ഗ്രാമിന് 9,140 രൂപ, ഒരു കിലോഗ്രാമിന് 91,400 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കുറഞ്ഞിരിക്കുന്നത്.

X
Top