പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

കേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽ

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണ വില (Gold Rate) ചരിത്രത്തിലെ പുതിയ സർവ്വകാല ഉയരം കുറിച്ചു. ഇന്ന് പവന് 57,280 രൂപയും, ഗ്രാമിന് 7,160 രൂപയുമാണ് വില. ഇന്ന് പവന് 80 രൂപയും, ഗ്രാമിന് 20 രൂപയുമാണ് വില കൂടിയിരിക്കുന്നത്.

രാജ്യാന്തര സ്വർണ്ണ വിലയിലുണ്ടായ വർധനയാണ് കേരളത്തിലെ സ്വർണ്ണ വിലയിലും പ്രതിഫലിച്ചിരിക്കുന്നത്.

വ്യാഴാഴ്ച്ച രാവിലെ ആഗോള സ്വർണ്ണ വ്യാപാരം ചെറിയ നേട്ടത്തിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 4.21 ഡോളർ (0.16%) ഉയർന്ന് 2,678.30 ഡോളർ എന്നതാണ് നിരക്ക്. വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല.

യു.എസ് ഫെഡ് ഇനിയും നിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷയും, പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകാനുള്ള സാധ്യതയുമാണ് സ്വർണ്ണ വിലയിൽ കുതിപ്പിന് പ്രധാന കാരണമായി മാറുന്നത്.

യു.എസ് ഫെഡ് പലിശ കുറച്ചാൽ ഡോളറിന് ആധിപത്യമുള്ള ബോണ്ട്, സേവിങ്സ് അക്കൗണ്ടുകൾ തുടങ്ങിയവയിലെ റിട്ടേൺ കുറയും.

ഇത് യുഎസ് ഡോളറിന്റെ മൂല്യത്തിലും ഇടിവുണ്ടാക്കും. ആഗോള തലത്തിൽ സ്വർണ്ണവില യുഎസ് ഡോളറിലാണ് കണക്കാക്കുന്നത്.

ഡോളറിന് മൂല്യ ശോഷണം സംഭവിച്ചാൽ മറ്റ് കറൻസികളിൽ നിക്ഷേപമുള്ളവരുടെ കയ്യിലെ സ്വർണ്ണം കുറഞ്ഞ വിലയിലേക്കു മാറാൻ കാരണമാകും. ഇക്കാരണത്താൽ സ്വർണ്ണത്തിന്റെ ഡിമാൻഡും അതുവഴി വിലയും വർധിക്കുകയും ചെയ്യും.

കേരളത്തിലെ സ്വർണ്ണ വില-ചരിത്രത്തിലെ ഉയർന്ന നിരക്കുകൾ
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഇതുവരെയുള്ള ആദ്യത്തെ ഉയർന്ന നിരക്കുകളിൽ അഞ്ചെണ്ണവും ഈ മാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

X
Top