
കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വെള്ളിയാഴ്ച ഉയർന്നത്. ഇതോടെ 6,760 രൂപയിലും പവന് 54,080 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
രണ്ടാഴ്ചയ്ക്ക് ശേഷമാണ് സ്വർണ വില 54,000 രൂപയിലേക്ക് എത്തുന്നത്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർധിച്ച് 6,730 രൂപയിലും പവന് 53,840 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും വർധിച്ചു.