ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

സംസ്ഥാനത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന നിരക്കിൽ സ്വർണ്ണ വില

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ കുതിപ്പ്. പവന് 100 രൂപയും, ഗ്രാമിന് 720 രൂപയുമാണ് വില കൂടിയിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 55,000 രൂപയും, ഗ്രാമിന് 6,875 രൂപയുമാണ് വില. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയരമാണ്.

ഇതിന് മുമ്പ് മെയ് 20ാം തിയ്യതിയാണ് പവൻ വില 55,000 നിലവാരം മറികടന്ന് റെക്കോർഡിട്ടത്. അന്ന് പവന് 55,120 രൂപയായിരുന്നു വില. ആഗോളതലത്തിൽ, സ്വർണ്ണം (International Gold Rate) വലിയ നേട്ടത്തിലാണ് ബുധനാഴ്ച്ച രാവിലെ വ്യാപാരം നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ വെള്ളി വിലയിൽ (Silver Rate) ഇന്ന് കുറവുണ്ട്.

ഇന്നലെ കേരളത്തിലെ സ്വർണ്ണ വിലയിൽ വർധനവുണ്ടായിരുന്നു. ഒരു പവൻ സ്വർണ്ണത്തിന് 54,280 രൂപയും, ഗ്രാമിന് 6,785 രൂപയുമായിരുന്നു വില. നിലവിൽ ഇത് ഈ മാസത്തെ രണ്ടാമത്തെ ഉയർന്ന നിരക്കാണ്. ഇന്നലെ പവന് 280 രൂപയും, ഗ്രാമിന് 35 രൂപയുമാണ് വില ഉയർന്നത്.

ഇത്തരത്തിൽ, ഇന്നലെയും ഇന്നും രണ്ട് ദിവസങ്ങളിലായി ഒരു പവൻ സ്വർണ്ണത്തിന് 1,000 രൂപയാണ് വില കൂടിയിരിക്കുന്നത്. ജൂലൈ ഒന്നാം തിയ്യതി സ്വർണ്ണ വില പവന് 53,000 രൂപയും, ഗ്രാമിന് 6,625 രൂപയുമായിരുന്നു. ഇത് ഈ മാസത്തെ താഴ്ന്ന നിരക്കാണ്. ഇവിടെ നിന്ന് പവന് രൂപയാണ് ഇതു വരെ വില ഉയർന്നിരിക്കുന്നത്.

ആഗോള സ്വർണ്ണവില
ആഗോള തലത്തിൽ, മികച്ച നേട്ടത്തിലാണ് ബുധനാഴ്ച്ച രാവിലെ സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 49.72 ഡോളർ (2.05%) കുതിച്ചുയർന്ന് 2,472.21ഡോളർ എന്നതാണ് നിരക്ക്.

അമേരിക്കയിൽ പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്ന യു.എസ് ഫെഡ് പ്രസിഡന്റ് ജെറോം പവലിന്റെ പരാമർശമാണ് നിലവിൽ സ്വർണ്ണ വില ഉയരാനുള്ള പ്രധാന കാരണം. ഇതോടെ അടുത്ത സെപ്തംബറിൽ പലിശ നിരക്കുകൾ കുറയുമെന്ന പ്രതീക്ഷ ശക്തമായി.

ഇത്തരത്തിൽ പലിശ കുറയുന്നത് യു.എസ് ബോണ്ട്, ട്രഷറി വരുമാനങ്ങൾ കുറയാൻ കാരണമാകും. ഇതോടെ വൻകിട നിക്ഷേപകർ സ്വർണ്ണത്തിൽ കൂടുതൽ നിക്ഷേപം നടത്തും.

വെള്ളി വില
സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 99.40 രൂപയാണ് വില. 8 ഗ്രാമിന് 795.20 രൂപ,10 ഗ്രാമിന് 994 രൂപ,100 ഗ്രാമിന് 9,940 രൂപ, ഒരു കിലോഗ്രാമിന് 99,400 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കുറഞ്ഞിരിക്കുന്നത്.

X
Top