കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യവീണ്ടും ഇടിഞ്ഞ് സംസ്ഥാനത്തെ സ്വർണവിലസിൽവർലൈൻ പദ്ധതിരേഖയിൽ കേന്ദ്രം നിർദേശിക്കുന്ന മാറ്റങ്ങളിൽ ആകാംക്ഷയോടെ കേരളംആഗോള സൗരോര്‍ജ്ജ നിക്ഷേപം ഈവര്‍ഷം 500 ബില്യണ്‍ ഡോളറിലെത്തും

മൂന്ന് ദിവസമായി മാറ്റമില്ലാതെ സ്വർണ വില

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 7,370 രൂപയിലും പവന് 58,960 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

മൂന്ന് ദിവസമായി ഈ വിലയിലാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബർ 31ന് പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയും എന്ന സർവകാല റെക്കോർഡ് നിരക്കിലാണ് സ്വർണവ്യാപാരം നടന്നത്.

ഇപ്പോൾ വിലയിടിഞ്ഞത് ആഭരണ പ്രേമികൾക്ക് ചെറിയ ആശ്വാസം നൽകുന്നുണ്ട്. വിവാഹത്തിന് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഇപ്പോൾ സ്വർണം ബുക്ക്‌ ചെയ്യുന്നത് പ്രയോജനം ചെയ്യും.

X
Top