കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യവീണ്ടും ഇടിഞ്ഞ് സംസ്ഥാനത്തെ സ്വർണവിലസിൽവർലൈൻ പദ്ധതിരേഖയിൽ കേന്ദ്രം നിർദേശിക്കുന്ന മാറ്റങ്ങളിൽ ആകാംക്ഷയോടെ കേരളംആഗോള സൗരോര്‍ജ്ജ നിക്ഷേപം ഈവര്‍ഷം 500 ബില്യണ്‍ ഡോളറിലെത്തും

വീണ്ടും ഇടിഞ്ഞ് സംസ്ഥാനത്തെ സ്വർണവില

തിരുവനന്തപുരം: സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് 120 രൂപയാണ് പവന് കുറഞ്ഞത്. നവംബർ ഒന്ന് മുതൽ സ്വർണവില താഴേക്കാണ്. അഞ്ച് ദിവസം കൊണ്ട് കുറഞ്ഞത് 800 രൂപയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 58,840 രൂപയാണ്.

വെള്ളിയാഴ്ച സ്വർണവില സർവ്വകാല റെക്കോർഡിൽ നിന്നും താഴെയെത്തിയിരുന്നു. 560 രൂപയാണ് ഒറ്റ ദിവസംകൊണ്ട് ഇടിഞ്ഞത്. ശനിയാഴ്ചയും താഴേക്ക് എത്തിയ വില ഞായറാഴ്ചയും ഇന്നലെയും മാറ്റമില്ലാതെ തുടർന്നു.

വൻകിട നിക്ഷേപകർ ഉയർന്ന വിലയിൽ നിന്നും ലാഭം എടുത്ത് തുടങ്ങിയതായിട്ടാണ് സൂചന. ഇതോടെ വിപണിയിൽ വിലയിൽ ഇടിവ് ഉണ്ടായി. വരും ദിവസങ്ങളിലും സ്വർണവില കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ.

വിവാഹ വിപണിക്ക് വില കുറഞ്ഞത് വലിയൊരു ആശ്വാസമാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7355 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6065 രൂപയാണ്. വെള്ളിയുടെ വിലയിലും ഇടിവുണ്ട്. ഇന്ന് ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വില 102 രൂപയാണ്.

X
Top