ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഓണക്കാലത്തു പ്രതീക്ഷിക്കുന്നത് 7,000 കോടി രൂപയുടെ സ്വര്‍ണ വില്പന

കൊച്ചി: സംസ്ഥാനത്ത് ഈ ഓണനാളുകളില്‍ പ്രതീക്ഷിക്കുന്നത് 7,000 കോടി രൂപയുടെ സ്വര്‍ണ വില്പന. സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരത്തിന്‍റെ ഏറ്റവും വലിയ സീസണ്‍ ആരംഭിക്കുന്നത് ഓണക്കാലത്താണ്.

ചിങ്ങമാസം ആരംഭിച്ചപ്പോള്‍ത്തന്നെ വിവാഹങ്ങളും തുടങ്ങിയിരുന്നു.
തിരുവോണത്തിന്‍റെ തലേന്നുവരെ വിവാഹ മുഹൂര്‍ത്തമുണ്ട്.

കന്നിമാസത്തില്‍ വിവാഹ മുഹൂര്‍ത്തമില്ലാത്തതിനാല്‍ വിവാഹാവശ്യത്തിനുള്ള സ്വര്‍ണം ഇപ്പോള്‍തന്നെ വാങ്ങി സൂക്ഷിക്കുന്നവരും കുറവല്ല.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായിട്ടുണ്ടെങ്കിലും അതു വില്പനയെ ബാധിച്ചിട്ടില്ല. ഇന്നലെ സ്വര്‍ണവില ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 6,680 രൂപയും പവന് 53,440 രൂപയുമായിട്ടാണ് വില്പന നടക്കുന്നത്.

ഇത്തവണ ഓണക്കാല സ്വര്‍ണ വില്പനയില്‍ 20 ശതമാനത്തോളം വില്പന വര്‍ധനവാണു പ്രതീക്ഷിക്കുന്നതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ എസ്. അബ്‌ദുൾ നാസര്‍ പറഞ്ഞു.

സ്വര്‍ണത്തിന്‍റെ എക്‌സൈസ് ഡ്യൂട്ടി കുറച്ച ദിവസങ്ങളില്‍ വന്‍തോതില്‍ വില്പന നടന്നിരുന്നു. സാധാരണ വിവാഹങ്ങള്‍ക്ക് 25 പവനു മുകളില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാറുണ്ട്.

പൊലിമയുള്ള വിവാഹാഭരണങ്ങള്‍ പോലും ഇപ്പോള്‍ ലൈറ്റ് വെയ്റ്റില്‍ ലഭ്യമാണ്. ഭാരം കുറഞ്ഞ നഗാസ് ആഭരണങ്ങളാണു ട്രെന്‍ഡ്.

ലൈറ്റ് വെയ്റ്റ് മോതിരം, വള, ചെയിന്‍, മാല തുടങ്ങിയ ആഭരണങ്ങള്‍ ഓണ സമ്മാനമായി നല്‍കുന്ന ട്രെന്‍ഡും നിലവിലുണ്ട്.

X
Top