
കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർധിച്ച് 6,730 രൂപയിലും പവന് 53,840 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു. ഗ്രാമിന് 6,660 രൂപയിലും പവന് 53,280 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.
തിരഞ്ഞെടുപ്പ് ഫലം ഓഹരി വിപണിയെ ഇന്നലെ കുത്തനെ ഇടിച്ചെങ്കിലും സഖ്യകക്ഷികൾ പൂർണ പിന്തുണ പ്രഖ്യാപിച്ചതോടെ എൻഡിഎ തന്നെ കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്ന ധാരണ ശക്തമായത് ഇന്ത്യൻ വിപണിക്ക് വീണ്ടും ചടുലത നൽകി.
ഇത് പ്രാദേശിക സ്വർണ വില ഉയരാൻ കാരണമായി. അതേ സമയം രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് നിരക്ക് ക്രമപ്പെട്ട് നിൽക്കുന്നത് സ്വർണ വിലയ്ക്കും അനുകൂലമാണ്.
രാജ്യാന്തര സ്വർണ വില 2353 ഡോളർ നിരക്കിൽ തുടരുന്നു. ഫെഡ് യോഗം അടുത്ത് വരുന്നത് സ്വർണത്തിനും നിർണായകമാണ്.
സംസ്ഥാനത്തെ വെള്ളി വിലയും വർധിച്ചിട്ടുണ്ട്. ഗ്രാമിന് 1 രൂപ വർധിച് 97 രൂപയിലാണ് വ്യാപാരം നടക്കുന്നത്.