പേറ്റന്റ് ഫയലിം​ഗുകളിൽ കുതിച്ച് ഇന്ത്യ; അഞ്ച് വർഷത്തിനിടെ ഫയൽ ചെയ്തത് 35 ലക്ഷത്തിലേറെ അപേക്ഷകൾക്വിക്ക് കൊമേഴ്സ് കമ്പനികള്‍ റീട്ടെയില്‍ വ്യാപാരികളെ മറികടക്കുന്നുപുരപ്പുറ സൗരോര്‍ജ പദ്ധതിയില്‍ വ​ന്‍ മു​ന്നേ​റ്റ​വു​മാ​യി കേ​ര​ളംമ്യൂച്വൽഫണ്ടിലെ മലയാളിപ്പണം റെക്കോർഡ് തകർത്ത് മുന്നോട്ട്കേരളത്തിലെ 65% കുടുംബങ്ങള്‍ക്കും സമ്പാദ്യമില്ലെന്ന് കണ്ടെത്തൽ; നിക്ഷേപത്തിൽ പിന്നോട്ട് പോകുമ്പോഴും കടക്കെണി ഭീഷണിയാകുന്നു

പവന് ഒറ്റയടിക്ക് 1080 രൂപ കുറഞ്ഞു, മാസത്തെ താഴന്ന വിലയില്‍ വ്യാപാരം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. പവന് 1,080 രൂപ ഇടിഞ്ഞ് 56,680 രൂപയിലും, ഗ്രാമിന് 135 രൂപ കുറഞ്ഞ് 7,085 രൂപയിലുമാണ് ഇന്നു വ്യാപാരം നടക്കുന്നത്. മാസത്തെ ഏറ്റവും താഴന്ന നിലവാരമാണിത്.

അടുത്തിടെ സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവും ഇതുതന്നെ. ആഗോള വിപണിയികളിലെ വിലയിടിവാണ് ഇതിനു കാരണം. ഇന്നലെ ഗ്രാമിന് 7,220 രൂപയും, പവന് 57,760 രൂപയുമായിരുന്നു നിരക്ക്.

ആഗോള വിപണിയില്‍ തുടര്‍ച്ചയായി സ്വര്‍ണ്ണം തിരുത്തല്‍ നേരിടുന്നു. 24 മണിക്കൂറിനിടെ സ്വര്‍ണ്ണം ഔണ്‍സിന് 2.53% (67.86 ഡോളര്‍) ഇടിഞ്ഞ് 2,617.02 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തൊട്ടുമുന്‍ ദിവസം ഔണ്‍സിന് 17.73 ഡോളര്‍ ഇടിഞ്ഞിരുന്നു.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ട് ട്രംപ് വിജയിച്ചതാണ് സ്വര്‍ണ്ണതിന് വന്‍ അടിയായത്. ഇതിനു ശേഷം യുഎസ് ഓഹതി സൂചികകള്‍ വര്‍ധിച്ച വീര്യത്തിലാണ്.

ഓഹരി വിപണികള്‍ ദിനംപ്രതി റെക്കോഡ് തിരുത്തുന്നത് നിക്ഷേപങ്ങള്‍ സ്വര്‍ണത്തില്‍ നിന്ന് അകലാന്‍ കാരണമായി. ഡോളര്‍ സൂചിക ശക്തമായതും, യുഎസ് ബോണ്ട് വരുമാനം ഉയര്‍ന്നതും സ്വര്‍ണത്തിലെ ഇറക്കത്തിന്റെ വേഗം വര്‍ധിപ്പിച്ചു.

മുന്‍ മാസങ്ങളിലെ സ്വര്‍ണ്ണത്തിന്റെ റെക്കോഡ് കുതിപ്പും തിരുത്തലിന്റെ ആഘാതം വര്‍ധിപ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ ഓഹരി വിപണികളിലെ തിരുത്തല്‍ വരെ സ്വര്‍ണ്ണം ഇടിവ് തുടര്‍ന്നേക്കും.

അഗോള വിപണികളിലെ വിലമാറ്റങ്ങള്‍ ഡോളറില്‍ ആയതിനാല്‍ തന്നെ നേരിയ ചലനങ്ങള്‍ പോലും പ്രാദേശിക വിപണികളില്‍ വലിയ അന്തരം സൃഷ്ടിക്കേണ്ടതാണ്.

എന്നാല്‍ ആഗോള ഇറക്കങ്ങള്‍ക്കു അനുസരിച്ചുള്ള തിരുത്തല്‍ പ്രാദേശിക വിപണികളില്‍ സംഭവിക്കുന്നില്ല. ഇതിനു കാരണം ഡോളര്‍- രൂപ വിനിമയ നിരക്കാണ്. ഡോളര്‍ ശക്തമായതോടെ രൂപ ചരിത്ര താഴ്ചകളിലാണ്.

യുഎസ് വിപണികളിലെ തിരുത്തല്‍ വരെ സ്വര്‍ണ്ണം സമ്മര്‍ദം നേരിട്ടേക്കാം. പണപ്പെരുപ്പ റിപ്പോര്‍ട്ടുകളും സ്വര്‍ണത്തിന് പ്രധാനമാണ്. അതേസമയം നിക്ഷേപകര്‍ക്കും, ആഭരണ പ്രേമികള്‍ക്കും ഇടിവ് ഒരു അവസരമാക്കാവുന്നതാണ്.

നിക്ഷേപകര്‍ ആവറേജിംഗിന് ശ്രമിക്കുക. ആഭരപ്രിയര്‍ ബുക്കിംഗ് തന്ത്രം പ്രയോഗിക്കുക. ഇതുവഴി ഭാവിയിലെ വിലക്കുറവ് സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനൊപ്പം, വില വര്‍ധന ഭീഷണിയും ഒഴിവാക്കാം.

ഈ മാസം തുടക്കം മുതല്‍ പ്രാദേശിക വിപണികളില്‍ സ്വര്‍ണ്ണം അസ്ഥിരമാണ്. 59,080 രൂപയിലാണ് സ്വര്‍ണ്ണം മാസം തുടങ്ങിയത്. മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും ഇതു തന്നെ. പിന്നെ പടിപടിയായി വില ഇറങ്ങുന്നതാണ് കണ്ടത്. ഉത്സവ സീസണ്‍ കഴിഞ്ഞതോടെ ഡിമാന്‍ഡും കുറഞ്ഞിട്ടുണ്ട്. ഈ മാസം ഇതുവരെ പവന് 2,400 രൂപ കുറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്ത് നിലവില്‍ വെള്ളി വിലയില്‍ മാറ്റമില്ല. സ്വര്‍ണ്ണവില കൂപ്പുകുത്തിയ സാഹചര്യത്തില്‍ വരും മണിക്കൂറുകളില്‍ വെള്ളി വില ഇടിഞ്ഞേക്കാം. നിലവില്‍ വെള്ളി ഗ്രാമിന് 101.90 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 815.20 രൂപയും, 10 ഗ്രാമിന് 1,019 രൂപയുമാണ്. വെള്ളി 100 ഗ്രാമിന് 10,190 രൂപയും, കിലോയ്ക്ക് 1,01,900 രൂപയുമാണ്.

X
Top