Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ബ്രെന്റ് വില അനുമാനം 86 ഡോളറായി കുറച്ച് ഗോള്‍ഡ്മാന്‍ സാക്ക്സ്

ലണ്ടന്‍: ദുര്‍ബലമായ സാമ്പത്തിക വളര്‍ച്ച,വിതരണ വദ്ധനവ്,മന്ദഗതിയിലുള്ള ഡിമാന്‍ഡ് എന്നിവ കാരണം
ഗോള്‍ഡ്മാന്‍ സാച്ച്സ് ബ്രെന്റ് ക്രൂഡ് ഓയില്‍ വില പ്രവചനം 10 ശതമാനം കുറച്ചു.ദുര്‍ബലമായ ചൈനീസ് സാമ്പത്തിക ഡാറ്റയും നടപടിയ്ക്ക് കാരണമായി.
മൂന്നില്‍ രണ്ട് ആഗോളഎണ്ണയുടെ മാനദണ്ഡമാണ് ബ്രെന്റ് ക്രൂഡ്.

ജൂണ്‍ 11 ന് പുറത്തിറക്കിയ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഡിസംബറിലെ ബ്രെന്റ് ഔട്ട്ലുക്ക് ബാരലിന് 86 ഡോളറാണ്. നേരത്തെയിത് 95 ഡോളറായിരുന്നു. ഡിസംബറിലെ ഡബ്ല്യുടിഐ (വെസ്റ്റ് ടെക്സസ് സൂചിക) പ്രവചനം ബാരലിന് 89 ഡോളറില്‍ നിന്ന് 81 ഡോളറായി കുറച്ചിട്ടുണ്ട്.

മുന്‍നിര ക്രൂഡ് കയറ്റുമതിക്കാരായ സൗദി അറേബ്യ, പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ ഉല്‍പാദനം കുറയ്ക്കുന്ന സമയത്താണ് ഗോള്‍ഡ്മാന്‍ നടപടി.ആറ് മാസത്തിനിടെ മൂന്നാം വെട്ടിക്കുറയ്ക്കലാണിത്. അതേസമയം യുഎസ് ഫെഡറല്‍ റിസര്‍വ് മീറ്റിംഗിന് മുന്നോടിയായി ജൂണ്‍ 12 ന് എണ്ണ വില 2 ഡോളര്‍ ഇടിഞ്ഞു.

ബ്രെന്റ് ക്രൂഡ് ഫ്യൂച്ചര്‍ 1.91 ഡോളര്‍ അഥവാ 2.5 ശതമാനം ഇടിഞ്ഞ് ബാരലിന് 72.88 ഡോളറിലും ഡബ്ല്യുടിഐ ക്രൂഡ് 2.02 ഡോളര്‍ അഥവാ 2.8 ശതമാനം ഇടിഞ്ഞ് 68.15 ഡോളറിലും എത്തുകയായിരുന്നു. റഷ്യ, ഇറാന്‍, വെനിസ്വേല എന്നിവയുള്‍പ്പെടെ പാശ്ചാത്യ നിയന്ത്രണങ്ങള്‍ നേരിടുന്ന ഉല്‍പാദകര്‍ വിതരണം വര്‍ദ്ധിപ്പിക്കുമെന്ന് ബ്രെന്റ് അനലിസ്റ്റുകള്‍ പറയുന്നു.

X
Top