
മുംബൈ: വ്യാഴാഴ്ച, മികച്ച പ്രകടനം പുറത്തെടുത്ത അപൂര്‍വം ഓഹരികളിലൊന്നാണ് കെപിഐടി ടെക്‌നോളജീസ്. 5 ശതമാനം ഉയര്‍ന്ന് 664.95 രൂപയില്‍ സ്‌റ്റോക്ക് ക്ലോസ് ചെയ്യുകയായിരുന്നു. ആഗോള ബ്രോക്കറേജ് സ്ഥാപനം ഗോള്‍ഡ്മാന്‍ സാക്ക്‌സ് സ്‌റ്റോക്കിന് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
900 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാനാണ് ശുപാര്‍ശ.ടെക്‌നിക്ക എഞ്ചിനീയറിംഗ് ജര്‍മ്മനി, ടെക്‌നിക്ക ഇലക്ട്രോണിക്‌സ് ബാഴ്‌സലോണ, ടെക്‌നിക്ക എഞ്ചിനീയറിംഗ് സ്‌പെയിന്‍, ടെക്‌നിക്ക എഞ്ചിനീയറിംഗ് ഇങ്ക്, യുഎസ്എ എന്നിവയെ ഏറ്റെടുക്കാന്‍ കെപിഐടി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു. ഒക്ടോബര്‍ അവസാനത്തോടെ ഡീല്‍ ക്ലോസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതാണ് വാങ്ങല്‍ നിര്‍ദ്ദേശത്തിന് കാരണം. 800 രൂപയാണ് ഓഹരിയുടെ 52 ആഴ്ച ഉയരം. 300.10 52 ആഴ്ച താഴ്ചയുമാണ്. യഥാക്രമം 10 ജനുവരി 2022, 29 ഒക്ടോബര്‍ 2021 ദിവസങ്ങളില്‍ ഇരു വിലകളും കുറിക്കപ്പെട്ടു.
നിലവില്‍ 52 ആഴ്ച ഉയരത്തില്‍ നിന്നും 22.06 ശതമാനം താഴെയും 52 ആഴ്ച താഴ്ചയില്‍ നിന്ന് 107.76 ശതമാനം ഉയര്‍ച്ചയിലുമാണ് ഓഹരി.