മുംബൈ: ഇന്ത്യന്‍ ഐടി സെക്ടറിന്റെ പുനരുജ്ജീവനം പ്രവചിക്കുകയാണ് ഗോള്‍ഡ്മാന്‍ സാക്ക്‌സ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ (FY25) 9 മുതല്‍ 10 ശതമാനം വരെ വരുമാന വളര്‍ച്ച ഉണ്ടാകുമെന്ന് വാള്‍ സ്ട്രീറ്റ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറഞ്ഞു. 2024 ല്‍ വരുമാന വളര്‍ച്ച 4 ശതമാനമാകും.
‘ഇന്ത്യന്‍ ഐടി സേവന കമ്പനികള്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ അവരുടെ വിപണി വിഹിതം ഇരട്ടിയാക്കി.മിടുക്കുള്ള, കുറഞ്ഞ ചെലവുള്ള ജോലിക്കാര്‍, വൈവിധ്യമാര്‍ന്ന ഭൂമിശാസ്ത്രപരമായ പാദമുദ്ര എന്നിവ ഉപയോഗിച്ച്, ഇന്ത്യന്‍ ഐടി കമ്പനികള്‍ തുടര്‍ന്നും വിഹിതം നേടും.്റിപ്പോര്‍ട്ട്പറയുന്നു.
” 2025 മുതല്‍ 9-10 ശതമാനം വാര്‍ഷിക വരുമാന വളര്‍ച്ചയെ പ്രതീക്ഷിക്കുന്നു, ഇത് ഗോള്‍ഡ്മാന്‍ സാക്ക്‌സ് കവറേജിലുള്ള ഗ്ലോബല്‍ കമ്പനികളുടെ രണ്ടിരട്ടിയാണ്. കവേറിലുള്ള കമ്പനികളുടെ മൊത്തത്തിലുള്ള വരുമാന വളര്‍ച്ച സമ്മര്‍ദ്ദത്തില്‍ നില്‍ക്കുന്നു,.”റിപ്പോര്‍ട്ട് പറഞ്ഞു.
”ഇന്ത്യന്‍ ഐടി ഓഹരികള്‍ 10 വര്‍ഷത്തെ ശരാശരിയേക്കാള്‍ പ്രീമിയം മൂല്യനിര്‍ണയത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍ ഈ ഉയര്‍ന്ന മുല്യം ന്യായീകരിക്കപ്പെടുന്നു. “
റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച്, ചരിത്രാപരമായ ഡാറ്റ സൂചിപ്പിക്കുന്നത് സാമ്പത്തിക സാഹചര്യങ്ങള്‍ മന്ദഗതിയിലാകുമ്പോള്‍ ഇന്ത്യന്‍ ഐടി സേവന കമ്പനികള്‍ക്ക് ഉയര്‍ന്ന വളര്‍ച്ച ലഭിക്കുമെന്നാണ്. ഇത് വര്‍ദ്ധിച്ച എന്റര്‍പ്രൈസ് ഔട്ട്സോഴ്സിംഗ് നിലനിര്‍ത്തുന്നതുകൊണ്ടാണ്.