
പ്രമുഖ ആഗോള ബ്രോക്കറേജ് ആയ ഗോള്‍ഡ്‌മാന്‍ സാച്‌സ് ഇന്ത്യന്‍ ഓഹരി വിപണിയുടെ മുന്നേറ്റം തുടരുമെന്ന് പ്രവചിക്കുന്നു. 2024ല്‍ നിഫ്‌റ്റി 21,800ല്‍ എത്തുമെന്നാണ് ഗോള്‍ഡ്‌മാന്‍ സാച്‌സിന്റെ പ്രവചനം.
നിലവിലുള്ള നിലവാരത്തില്‍ നിന്ന് നിഫ്‌റ്റി അടുത്ത വര്‍ഷം 10.7 ശതമാനം ഉയരാന്‍ സാധ്യതയുണ്ടെന്ന നിഗമനമാണ് ഗോള്‍ഡ്‌മാന്‍ സാച്‌സ് മുന്നോട്ടുവെക്കുന്നത്.
കടുത്ത ആഗോള സാഹചര്യവും തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ ഉണ്ടാകുന്ന രാഷ്‌ട്രീയ അനിശ്ചിതത്വവും വിപണിയെ ബാധിക്കുമെന്ന് ഗോള്‍ഡ്‌മാന്‍ സാച്‌സ് വിലയിരുത്തുന്നു.
എച്ച്‌ഡിഎഫ്‌സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്‌ട്‌സ്, ഡാബര്‍ ഇന്ത്യ, പിഡിലിറ്റ് ഇന്റസ്‌ട്രീസ്, ഐസിഐസിഐ ബാങ്ക്, മാരികോ എന്നിവയാണ് ഗോള്‍ഡ്‌മാന്‍ സാച്‌സ് ശുപാര്‍ശ ചെയ്യുന്ന പ്രധാന ഓഹരികള്‍.
മറ്റ് വിപണികളെ അപേക്ഷിച്ച് ഇന്ത്യയ്‌ക്ക് പ്രതിരോധ ശേഷി കൂടുതലാണെന്ന് ഗോള്‍ഡ്‌മാന്‍ സാച്‌സ് വിലയിരുത്തുന്നു.