കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

2025ല്‍ നിഫ്‌റ്റി 27,000ല്‍ എത്തിയേക്കുമെന്ന് ഗോള്‍ഡ്‌മാന്‍ സാക്‌സ്‌

ഗോള ബ്രോക്കറേജ്‌ ആയ ഗോള്‍ഡ്‌മാന്‍ സാക്‌സ്‌ നിഫ്‌റ്റി മൂന്ന്‌ മാസത്തിനുള്ളില്‍ 24,000 പോയിന്റിലേക്കും 2025ല്‍ 27,000 പോയിന്റിലേക്കും എത്തിയേക്കുമെന്ന്‌ പ്രവചിക്കുന്നു. ഇന്ത്യന്‍ ഓഹരി വിപണി സാങ്കേതികമായി `ന്യൂട്രല്‍’ ആണെന്നാണ്‌ ഗോള്‍ഡ്‌മാന്‍ സാക്‌സ്‌ വിലയിരുത്തുന്നത്‌.

അടുത്ത മൂന്ന്‌ മാസം ഓഹരി വിപണി ഒരു പരിധിക്കുള്ളില്‍ നീങ്ങാനാണ്‌ സാധ്യത. കുറയുന്ന വളര്‍ച്ചയും ഓഹരികളുടെ ഉയര്‍ന്ന മൂല്യവും പ്രതികൂല ഘടകങ്ങളാണ്‌.

വിപണിയില്‍ തിരുത്തലുണ്ടായിട്ടും ഇപ്പോഴും ഓഹരികള്‍ ചെലവേറിയ നിലയിലാണ്‌. ഗോള്‍ഡ്‌മാന്‍ സാക്‌സിന്റെ വിലയിരുത്തല്‍ അനുസരിച്ച്‌ 2025ല്‍ നിഫ്‌റ്റി ഇപ്പോഴത്തെ നിലയില്‍ നിന്നും 15 ശതമാനത്തിലേറെ ഉയരാന്‍ സാധ്യതയുണ്ട്‌.

സെപ്‌റ്റംബറില്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ നിന്ന്‌ നിഫ്‌റ്റി ഏകദേശം 12 ശതമാനമാണ്‌ ഇടിഞ്ഞത്‌. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഒക്‌ടോബറില്‍ തുടങ്ങിയ വില്‍പ്പന നവംബറിലും തുടരുകയാണ്‌.

X
Top