ന്യൂഡൽഹി: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി, നേരത്തെ കണക്കാക്കിയ 1.3 % ല്‍ നിന്ന് ജിഡിപിയുടെ 1% ആയി കുറയുമെന്ന് ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സ്.
കുറഞ്ഞ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി), വിപണി മൂലധനത്തിന്റെ ശക്തമായ പ്രവാഹം, മതിയായ ഫോറെക്സ് കരുതല്‍ ശേഖരം, ബാഹ്യ കടം കുറഞ്ഞത് എന്നിവ ഇന്ത്യയ്ക്ക് ഗുണകരമായി പ്രവര്‍ത്തിച്ചെന്നു ഗോള്‍ഡ്മാന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2024-ല്‍ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയിലെ കുറവ് എണ്ണ വ്യാപാരത്തിലെ കമ്മിയില്‍ (oil trade deficit) 0.7% കുറവിനും കാരണമായേക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു.