ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

കയറ്റുമതിയിൽ മികച്ച വളർച്ചയുമായി സംസ്ഥാനത്തെ ഐടി പാർക്കുകൾ

തിരുവനന്തപുരം: കൊവിഡിന്റെ നീരാളിപ്പിടിത്തത്തിനിടയിലും കയറ്റുമതിയിൽ വളർച്ച നേടി സംസ്ഥാനത്തെ ഐ.ടി പാർക്കുകൾ. 2020- 21 സാമ്പത്തിക വർഷം തിരുവനന്തപുരത്തെ ടെക്നോപാർക്ക് 8501 കോടി,​ കൊച്ചി ഇൻഫോപാർക്ക് 6310 കോടി,​ കോഴിക്കോട് സൈബർ പാർക്ക് 26.16 കോടി എന്നിങ്ങനെയാണ് കയറ്റുമതി വരുമാനം.

ടെക്നോപാർക്കിൽ 7.7 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. 2019- 20ൽ 7890 കോടിയായിരുന്നു ടെക്‌നോപാർക്കിന്റെ വരുമാനം. അക്കാലയളവിൽ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള അശ്രാന്ത പരിശ്രമങ്ങളാണ് ടെക്നോപാർക്ക് നടത്തിയത്. ഇതിന്റെ ഫലമായി പദ്ധതികൾക്കാവശ്യമായ ഐ.ടി സ്ഥലം ഒരു കോടി ചതുരശ്ര അടി പിന്നിടുകയും ചെയ്തു. ഇതോടൊപ്പം ടെക്നോപാർക്കിലെ കമ്പനികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു. നിലവിൽ 460 കമ്പനികളിലായി 63,​000 ജീവനക്കാരാണ് ടെക്നോപാർക്കിലുള്ളത്. ടെക്നോപാർക്കിന് ഇന്ത്യയിലെ പ്രമുഖ റേറ്റിംഗ് കമ്പനിയായ ക്രിസിൽ എ പ്ലസ് സ്റ്റേബിൾ റേറ്റിംഗ് അടുത്തിടെ നൽകിയിരുന്നു.

2019ൽ ഇൻഫോപാർക്കിൽ 5200 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. 2020ൽ 22 ശതമാനം വർദ്ധനവോടെ കയറ്റുമതി വരുമാനം 6310 കോടിയായി. നിലവിൽ കൊച്ചി ഇൻഫോപാർക്കിനുള്ളിലെ വിവിധ കാമ്പസുകളിലായി 415 കമ്പനികളാണ് പ്രവർത്തിക്കുന്നത്. കൊവിഡ് വ്യാപനം ആരംഭിച്ചശേഷം നാൽപതിലധികം കമ്പനികൾ ഇൻഫോ പാർക്കിൽ പുതിയതായി എത്തി. അതേസമയം,​ 18 കമ്പനികൾ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയോ പ്രവർത്തനം അവസാനിപ്പിക്കുകയോ ചെയ്തു. കോഴിക്കോട് സൈബർ പാർക്ക് 2020-21ൽ 26.16 കോടിയുടെ വരുമാനമാണ് നേടിയത്. 2021-22ൽ ഇതുവരെ 55.70 കോടിയുടെ വരുമാനവും നേടിയിട്ടുണ്ട്.

X
Top