ന്യൂഡല്‍ഹി: മൂന്നാം പാദ അറ്റാദായത്തില്‍ 44 ശതമാനം കുറവ് വന്നിട്ടും ശ്രീ സിമന്റ്‌സ് ഓഹരിയ്ക്ക് ആഗോള ബ്രോക്കറേജ് സ്ഥാപനം മോര്‍ഗന്‍ സ്റ്റാന്‍ലി ഓവര്‍വെയ്റ്റ് റേറ്റിംഗ് നല്‍കി. 26,000 രൂപയാണ് അവര്‍ ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഓഹരി 4.29 ശതമാനം താഴ്ന്ന് വ്യാഴാഴ്ച 23,199.80 രൂപയിലെത്തി.
മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 43.7 ശതമാനം കുറഞ്ഞ് 277 കോടി രൂപയായിരുന്നു. റഷ്യ-ഉക്രൈന്‍ യുദ്ധം അസംസ്‌കൃത വസ്തുവിലയിലുണ്ടാക്കിയ വര്‍ദ്ധനവാണ് കമ്പനിയെ ബാധിച്ചത്. ഇതോടെ ചെലവേറി. 4069 കോടി രൂപയുടെ വരുമാനമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ദ്ധനവ്.ഇബിറ്റ 7 ശതമാനം താഴ്ന്ന് 869 കോടി രൂപയിലെത്തി. ആഭ്യന്തര ബ്രോക്കറേജ് മോതിലാല്‍ ഓസ്വാള്‍ 22410 രൂപ ലക്ഷ്യവിലയില്‍ ന്യൂട്രല്‍ റേറ്റിംഗാണ് ഓഹരിയ്ക്ക് നല്‍കുന്നത്.
മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നതനുസരിച്ച്, 2030 ഓടെ കമ്പനി 80 മില്യണ്‍ ടണ്‍ ശേഷി വര്‍ദ്ധനവ് നേടും. പ്രീമിയം ഉത്പന്നങ്ങളുടടെ വിഹിതവും ഉയരും. ചെലവ് കുറയ്ക്കാന്‍ മാനേജ്‌മെന്റ് പ്രതിജ്ഞാബദ്ധമാണ്.