അബുദാബി: ലുലു ഓഹരി വിൽപനക്ക് മികച്ച പ്രതികകരണം. ഇഷ്യൂ തുടങ്ങി ആദ്യ മണിക്കൂറിനുള്ളിൽ തന്നെ സബ്സ്ക്രിപ്ഷൻ പൂർണമായി. 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയാണ് ഓഹരികളുടെ പ്രൈസ് ബാൻഡ്. ഓഹരികളുടെ ലിസ്റ്റിങ് നവംബർ 14-നെന്നാണ് വിവരം. റീട്ടെയ്ൽ നിക്ഷേപകർക്കായി 10 ശതമാനം ഓഹരികളാണ് നീക്കി വെച്ചിരുന്നത്. റീട്ടെയ്ൽ നിക്ഷേപകർ കുറഞ്ഞത് 1,000 ഓഹരികളുടെ ലോട്ടിനും സ്ഥാപന നിക്ഷേപകർ കുറഞ്ഞത് 2,000 ഓഹരികളുടെ ലോട്ടിനുമാണ് അപേക്ഷിക്കേണ്ടിയിരുന്നത്.
ഈ വർഷം യുഎഇ ഓഹരി വിപണിയിൽ നടക്കുന്ന ഏറ്റവും വലിയ ഓഹരി വിൽപ്പനയാണ് ലുലുവിന്റേത്. 1.43 ബില്യൺ ഡോളർ ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അബുദാബി പെൻഷൻ ഫണ്ട്, ബഹ്‌റൈൻ മംതലകത്ത് ഹോൾഡിംഗ് കമ്പനി, എമിറേറ്റ്‌സ് ഇൻ്റർനാഷണൽ ഇൻവെസ്റ്റ്‌മെൻ്റ് കമ്പനി, ഒമാൻ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി എന്നിങ്ങനെ ഗൾഫ് മേഖലയിൽ നിന്നുള്ള സ്ഥാപന നിക്ഷേപകർ ഏകദേശം 75.3 കോടി ദിർഹത്തിലധികം മൂല്യമുള്ള ഓഹരികൾ സബ്‌സ്‌ക്രൈബ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.