റഷ്യന്‍ എണ്ണയില്‍ ഇളവിനായി ഇന്ത്യയും ചൈനയുംപിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം പ്രതീക്ഷകളില്‍ ബജറ്റ്ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽഭക്ഷ്യ എണ്ണ വിലക്കയറ്റം രൂക്ഷമാകുന്നുഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് നെഞ്ചിടിപ്പേറുന്നു

മുത്തൂറ്റ് മെർക്കന്റയിൽ കടപ്പത്ര വിൽപ്പനയ്ക്ക് മികച്ച പ്രതികരണം

കൊച്ചി: മുത്തൂറ്റ് നൈനാൻ ശൃംഖലയിലെ പ്രമുഖ സ്ഥാപനമായ മുത്തൂറ്റ് മെർക്കന്റയിൽ ലിമിറ്റഡിന്റെ നോൺ കൺവെർട്ടബിൾ കടപ്പത്രങ്ങളുടെ (എൻസിഡി) ഇഷ്യു സെപ്തംബർ അഞ്ചിന് അവസാനിക്കും.

ആയിരം രൂപ മുഖവിലയും കുറഞ്ഞ നിക്ഷേപ തുക 10,000 രൂപയുമാണ്.

നിക്ഷേപകർക്ക് 10.70 ശതമാനം മുതൽ 13.75 ശതമാനം വരെ ആകർഷകമായ പലിശ മാസത്തവണകളായോ കാലാവധി തീരുന്ന മുറയ്‌ക്കോ ലഭിക്കും. നിക്ഷേപ തുക 73 മാസങ്ങൾ കൊണ്ട് ഇരട്ടിയാകും. ഈ സ്‌കീമിൽ 11.50 ശതമാനം വരെ വാർഷിക പലിശ ലഭിക്കും.

രാജ്യത്ത് 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ശാഖകളുള്ള മുത്തൂറ്റ് മെർക്കന്റയിൽ കടപ്പത്ര വില്പനയിലൂടെ സമാഹരിക്കുന്ന തുക സ്വർണപ്പണയ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും, പ്രവർത്തനം വിപുലീകരിക്കുന്നതിനും വിനിയോഗിക്കുമെന്ന് ചെയർമാൻ മാത്യു എം.മുത്തൂറ്റ്, മാനേജിംഗ് ഡയറക്ടർ റിച്ചി മാത്യു മുത്തൂറ്റ് എന്നിവർ അറിയിച്ചു.

നിക്ഷേപകർക്ക് ഉയർന്ന പലിശയും പരിപൂർണ സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതിനാൽ എൻസിഡി വില്പനയ്ക്ക് നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

X
Top