![](https://www.livenewage.com/wp-content/uploads/2024/10/google.webp)
കാലിഫോർണിയ: സെർച്ച് ഭീമൻമാരായ ഗൂഗിളിന്റെ തലപ്പത്ത് വൻ മാറ്റങ്ങള്‍. നേതൃമാറ്റം സംബന്ധിച്ച് ഗൂഗിള്‍ സി.ഇ.ഒ സുന്ദർ പിച്ചൈ ജീവനക്കാർക്ക് മെമ്മോ അയച്ചു.
കമ്പനിയില്‍ ദീർഘകാലമായി സെർച്ച് ആൻഡ് ആഡ്സ് മേധാവിയായിരുന്ന പ്രഭാകർ രാഘവനെ ചീഫ് ടെക്നോളജിസ്റ്റായി നിയമിച്ചു. നിക്ക് ഫോക്സാണ് പുതിയ സെർച്ച് മേധാവി.
‘കരിയറില്‍ വലിയ കുതുപ്പ് നടത്താനുള്ള സമയമാണിതെന്ന് പ്രഭാകർ തന്നെ തീരുമാനിച്ചു’ പുതിയ നേതൃമാറ്റം സംബന്ധിച്ച് സുന്ദർ പിച്ചൈ ബ്ലോഗില്‍ കുറിച്ചു. പുതിയ റോളില്‍, അദ്ദേഹം എന്നോട് അടുത്ത പങ്കാളിയാകുമെന്നും ്ദ്ദേഹം കൂട്ടിച്ചേർത്തു.
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് മത്സരത്തില്‍ കൂടുതല്‍ വേഗത്തില്‍ നീങ്ങാൻ ഗൂഗിള്‍ അതിന്റെ ടീമുകളെ പുനഃസംഘടിപ്പിക്കുന്നത് തുടരുന്നതിനിടെയാണ് നേതൃതലത്തിലെ മാറ്റം.
രാഘവന്റെ കീഴില്‍ ദീർഘകാലം പ്രവർത്തിച്ച ടീമംഗമാണ് പുതിയ സെർച്ച് ആഡ്സ് മേധാവിയായിട്ടുള്ള നിക്ക് ഫോക്സ്. സെർച്ച്, പരസ്യങ്ങള്‍, വാണിജ്യ ഉത്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഗൂഗിളിന്റെ നോളജ് ആൻഡ് ഇൻഫർമേഷൻ വിഭാഗത്തെ അദ്ദേഹം നയിക്കുമെന്നും സുന്ദർ പിച്ചൈ പറഞ്ഞു.
2003 മുതല്‍ ഗൂഗിള്‍ ജീവനക്കാരനായ ഫോക്സ് സമീപ വർഷങ്ങളില്‍ കമ്പനി ഉത്പന്നങ്ങളുടെയും ഡിസൈനിന്റെയും വൈസ് പ്രസിഡന്റായാണ് പ്രവർത്തിച്ചിരുന്നത്. അദ്ദേഹം മുമ്ബ് കമ്ബനിയുടെ പരസ്യ ബിസിനസ് യൂണിറ്റില്‍ ജോലി ചെയ്തിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം ഗൂഗിളിന്റെ എഐ ഉത്പന്നങ്ങളുടെ റോഡ്മാപ്പ് രൂപപ്പെടുത്തുന്നതില്‍ പ്രഭാകറുമായി അടുത്ത് സഹകരിച്ച് പ്രവർത്തിച്ചുവെന്നും പിച്ചൈ കൂട്ടിച്ചേർത്തു.