ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

സാങ്കേതിക വിദ്യ ഉപയോഗിച്ച് ആയുധങ്ങൾ വികസിപ്പിക്കില്ലെന്ന ചട്ടം തിരുത്തി ഗൂഗിള്‍

കാലിഫോര്‍ണിയ: സാങ്കേതിക വിദ്യ (എഐ) ഉപയോഗിച്ച് ആയുധങ്ങൾ വികസിപ്പിക്കുകയോ, നിരീക്ഷണ സംവിധാനങ്ങൾക്കായി എഐ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന നയം തിരുത്തി ഗൂഗിൾ.

ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആൽഫബെറ്റിന്‍റെ എഐ നൈതികത നയത്തിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ നീക്കം ചെയ്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്തിനൊക്കെ എഐ ഉപയോഗിക്കില്ല എന്ന് വിശദീകരിച്ചിരുന്ന നാലിന പട്ടിക ഗൂഗിളിന്‍റെ എഐ നയത്തിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.

ദോഷം ചെയ്യുന്ന സാങ്കേതികവിദ്യ വികസിപ്പിക്കില്ല, ആയുധങ്ങളോ ജനങ്ങളെ ആക്രമിക്കാൻ ഉപയോഗിക്കാവുന്ന മറ്റ് സാങ്കേതിക സംവിധാനങ്ങളോ വികസിപ്പിക്കില്ല, അന്താരാഷ്ട്ര ചട്ടങ്ങൾ ലംഘിക്കുന്ന തരത്തിൽ നിരീക്ഷണത്തിനായി എഐ ഉപയോഗിക്കില്ല,

മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇടയാകുന്ന തരത്തിൽ എഐ സാങ്കേതികവിദ്യ ഉപയോഗിക്കില്ല എന്നീ ചട്ടങ്ങളാണ് എഐ നയത്തിൽ നിന്ന് ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് നീക്കം ചെയ്തത്.

സർക്കാ‌രിന്റെ പ്രതിരോധ കരാറുകൾ സ്വന്തമാക്കുന്നതിന് വേണ്ടിയാണ് ഗൂഗിൾ ഈ നയം മാറ്റം വരുത്തിയതെന്നാണ് വിവരം. എന്നാൽ ഗൂഗിളിന്‍റെ ഈ നയം മാറ്റം എഐയെ ആയുധവൽക്കരിക്കുമെന്ന ആശങ്കയും ശക്തമാകുന്നുണ്ട്.

X
Top