Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

അന്തിമ അപ്പീലും നിരസിക്കപ്പെട്ടതോടെ ഗൂഗിൾ 240 കോടി യൂറോ പിഴ അടയ്ക്കണം

ലണ്ടൻ: യൂറോപ്യൻ യൂണിയൻ(Europian Union) ചുമത്തിയ 240 കോടി യൂറോ (ഏകദേശം 22,212 കോടി രൂപ) പിഴയ്ക്കെതിരേയുള്ള ഗൂഗിളിന്റെ(Google) അവസാന അപ്പീലും കോടതി നിരസിച്ചു.

യൂറോപ്യൻ കമ്മിഷൻ 2017-ൽ ചുമത്തിയ പിഴ നിയമപരമാണെന്ന കീഴ്‌ക്കോടതിവിധിയെ ചൊവ്വാഴ്ച യൂറോപ്യൻ യൂണിയന്റെ പരമോന്നതകോടതി പിന്തുണച്ചു.

തിരച്ചിൽഫലങ്ങളിൽ നിയമവിരുദ്ധമായി കുത്തകനേടാൻ ഗൂഗിൾ ശ്രമിച്ചെന്നും സ്വന്തം ഷോപ്പിങ് ശുപാർശകൾക്ക് എതിരാളികളേക്കാൾ പ്രാധാന്യം നൽകിയന്നുമാരോപിച്ചാണ് പിഴ.

ഗൂഗിളിന്റെ നിയമലംഘനം യൂണിയനിലെ ജനങ്ങളെ വഞ്ചിക്കുന്നതാണെന്നും വിലകുറഞ്ഞ സാധനങ്ങൾ വാങ്ങാനും ഉപയോഗപ്രദമായ സാധനങ്ങളെപ്പറ്റി അറിയാനുമുള്ള അവരുടെ അവകാശത്തെ ഹനിക്കുന്നതാണെന്നും കോടതി വിലയിരുത്തി.

എതിരാളികളുടെ ഉത്പന്നങ്ങളേക്കാൾ മികച്ച ഉത്പന്നം നൽകിയല്ല ഗൂഗിൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതെന്ന് കീഴ്‌ക്കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

കോടതിവിധി നിരാശപ്പെടുത്തുന്നതാണെന്നും 2017-ൽതന്നെ യൂണിയന്റെ നിയമങ്ങൾക്കനുസരിച്ച് ഷോപ്പിങ്ങ് ശുപാർശകളിൽ മാറ്റം വരുത്തിയിരുന്നെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

യൂറോപ്യൻ യൂണിയൻ അടുത്തകാലത്ത് ഗൂഗിളിനുമേൽചുമത്തിയ മൂന്നുവലിയ പിഴകളിലൊന്നാണിത്. മറ്റ് രണ്ട് പിഴകൾക്കെതിരേയും ഗൂഗിൾ അപ്പീൽ നൽകിയിട്ടുണ്ട്.

X
Top