രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ആന്‍ഡ്രോയിഡിലും ഐഫോണിലും ഗൂഗിള്‍ മാപ്പ് തന്നെ ഒന്നാമൻ

ന്‍ഡ്രോയിഡ് ഓട്ടോയിലും, ആന്‍ഡ്രോയിഡ് കാര്‍പ്ലേയിലും ഏറ്റവും അധികം ഉപയോഗിക്കുന്നത് ഗൂഗിള്‍ മാപ്പ്‌സ്. ഗൂഗിള്‍ മാപ്പിന് പകരമായി ആപ്പിള്‍ മാപ്‌സ് ഉണ്ടായിട്ടും ആപ്പിള്‍ കാര്‍പ്ലേയില്‍ ഗൂഗിള്‍ മാപ്പ് തന്നെയാണ് സ്വീകാര്യതനേടിയത്. പ്രതിമാസം ഗൂഗിള്‍ മാപ്പിന് 200 കോടി ഉപഭോക്താക്കളെ ലഭിച്ചതായി ഗൂഗിള്‍ പറയുന്നു.

ഈ നേട്ടത്തിന് പുറമെ പ്ലേ സ്റ്റോറില്‍ 1000 കോടി ഡൗണ്‍ലോഡുകള്‍ ( ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്രീലോഡ് ചെയ്തതും ഇതില്‍ പെടും) എന്ന നേട്ടവും ഗൂഗിള്‍ മാപ്പ് സ്വന്തമാക്കി.

ഐഫോണുകളില്‍ ആപ്പിള്‍ മാപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിട്ടും ആപ്പിള്‍ സ്റ്റോറിലും ഗൂഗിള്‍ മാപ്പ് തന്നെയാണ് ഒന്നാമൻ.

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള സേവനമായ വേസും (Waze) 2022 അവസാനത്തോടെ 15.1 കോടി സജീവ ഉപഭോക്താക്കളെ നേടിയിട്ടുണ്ട്. പിന്നീട് എണ്ണം കൂടിയിട്ടുണ്ടെങ്കിലും വേസും ഗൂഗിള്‍ മാപ്പിന്റെ താഴെ തന്നെയാണ് സ്ഥാനം.

വേസിന് മുന്നില്‍ തന്നെയാണ് ആപ്പിള്‍ മാപ്പ് എങ്കിലും ആപ്പിള്‍ മാപ്പിന്റെ ഉപഭോക്താക്കളുടെ എണ്ണം വ്യക്തമല്ല. 20 കോടിക്കും 50 കോടിക്കും ഇടയില്‍ ആപ്പിള്‍ മാപ്പിന് സജീവ ഉപഭോക്താക്കളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

X
Top