ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ കൂടുതല്‍ പ്രാതിനിധ്യത്തിനായി യുഎസ്വികസിതരാജ്യമാകണമെങ്കിൽ ഇന്ത്യ പ്രതിവർഷം 80 ലക്ഷം തൊഴിലുകൾ സൃഷ്‌ടിക്കണംകേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വരവില്‍ വര്‍ധനഉപഭോക്തൃ മേഖല തിരിച്ചുവരവിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്അമേരിക്കയുടെ പകരച്ചുങ്കം: ലാപ്ടോപ്പ് കമ്പനികള്‍ ഉത്പാദനത്തിന് ഇന്ത്യയിലേക്ക്

ഗൂഗിളിന് ക്രോം വെബ് ബ്രൗസർ നഷ്ടമായേക്കും

ഗൂഗിളിന്റെ വിപണിയിലെ കുത്തക അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗം കമ്പനിയെ വിഭജിക്കുകയാണെന്ന് യുഎസ് നീതിന്യായ വകുപ്പ്. ഓണ്‍ലൈൻ സെർച്ച്‌ വിപണിയും സെർച്ച്‌ ടെക്സ്റ്റ് പരസ്യങ്ങളും ഗൂഗിള്‍ നിയമവിരുദ്ധമായി കുത്തകവത്കരിച്ചുവെന്ന് കൊളംബിയ ജില്ലാ കോടതി വിധിച്ചിരുന്നു.

ഒരു വർഷത്തെ വാദപ്രതിവാദത്തിനുശേഷമാണ് ജഡ്ജി അമിത് മേത്ത കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് വിധിപ്രസ്താവിച്ചത്. ഈ കേസില്‍ മികച്ച പരിഹാരം തീരുമാനിക്കുന്നതിന് സർക്കാരിന്റെയും കമ്പനിയുടെയും വാദം കേള്‍ക്കുകയാണ് കോടതി.

ഓഗസ്റ്റില്‍ കോടതി വിധി വന്നതിന് പിന്നാലെ നീതിന്യായ വകുപ്പ് ഗൂഗിളിനെ വിഭജിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഈ വർഷം വേനല്‍ക്കാലത്തിന് മുമ്ബ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണ് കരുതുന്നത്.

ക്രോം വെബ് ബ്രൗസർ വില്‍ക്കാൻ ഗൂഗിളിനെ കോടതി നിർബന്ധിക്കണമെന്ന ആവശ്യമുയർത്തിയാണ് സർക്കാർ തിങ്കളാഴ്ച വാദം ആരംഭിച്ചത്. ബ്രൗസർ വിപണിയില്‍ മത്സരം പുനരാരംഭിക്കാൻ കോടതി ആഗ്രഹിക്കുന്നുവെങ്കില്‍ ഗൂഗിളിന്റെ എതിരാളികളെ സഹായിക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നു.

ഗൂഗിളിന്റെ സെർച്ച്‌ എഞ്ചിനെ വെബ് ബ്രൗസറുകളിലും സ്മാർട്ട്ഫോണുകളിലും ഓട്ടോമാറ്റിക്കായി ഉള്‍പ്പെടുത്തുന്നതിന് ആപ്പിള്‍, മോസില്ല, സാംസങ് പോലുള്ള സ്ഥാപനങ്ങളുമായി ഗൂഗിള്‍ ഏർപ്പെട്ടിരിക്കുന്ന കരാറുകള്‍ കോടതി പരിശോധിക്കണമെന്നും, കമ്പനിക്കെതിരായി സർക്കാർ നല്‍കിയ കേസിന്റെ ഹൃദയഭാഗം അതാണെന്നും സർക്കാർ അഭിഭാഷകർ കോടതിയില്‍ പറഞ്ഞു.

എന്തായാലും, യുഎസ് ഭരണകൂടവും ഗൂഗിളും തമ്മിലുള്ള കേസ് കമ്ബനിയുടെ ഘടന തന്നെ പൊളിക്കാൻ ശേഷിയുള്ളതാണ്. സെർച്ച്‌ എഞ്ചിൻ മാത്രമല്ല, ഗൂഗിളിന്റെ പരസ്യ വിതരണം, പ്ലേ സ്റ്റോർ എന്നിവയുമായി ബന്ധപ്പെട്ടും യുഎസിലും ആഗോള തലത്തിലും കേസുകള്‍ നടക്കുന്നുണ്ട്.

ഈ കേസുകളില്‍ മിക്കതിലും ഗൂഗിളിന് എതിരായാണ് കോടതി വിധികള്‍ വന്നിട്ടുള്ളത്.

X
Top