ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

യുപിഐ സേവനം വിദേശത്തും; ഗൂഗിൾ പേയും എൻപിസിഐയും കരാർ ഒപ്പുവെച്ചു

ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാടുകൾക്കുള്ള യു.പി.ഐ സേവനം വിദേശ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് ഗൂഗ്ൾ ഇന്ത്യ ഡിജിറ്റൽ സർവിസസും എൻ.പി.സി.ഐ ഇന്റർനാഷനൽ പേമെന്റ്സ് ലിമിറ്റഡും ധാരണപത്രത്തിൽ ഒപ്പുവെച്ചു.

ഇതനുസരിച്ച് വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് ഗൂഗ്ൾ പേ (ജിപേ) വഴി പണമിടപാടുകൾ നടത്താൻ സാധിക്കും. പണം കൈവശം കരുതുന്നതും അന്താരാഷ്ട്ര പണമിടപാട് ചാനലുകളെ ആശ്രയിക്കുന്നതും ഇതിലൂടെ ഒഴിവാക്കാം.

വിദേശയാത്രക്കാർക്ക് യു.പി.ഐ സംവിധാനത്തിലൂടെ ഇടപാടുകൾ നടത്താൻ കഴിയുക, വിദേശ രാജ്യങ്ങളിലും യു.പി.ഐക്ക് സമാനമായ ഡിജിറ്റൽ പേമെന്റ് സംവിധാനം ആരംഭിക്കാൻ സഹായം നൽകുക, യു.പി.ഐ സംവിധാനത്തിലൂടെ രണ്ട് രാജ്യങ്ങൾക്കിടയിലുള്ള പണം അയക്കൽ ലളിതമാക്കുക എന്നിവയാണ് കരാറിെന്റ ലക്ഷ്യങ്ങളെന്ന് ഗൂഗ്ൾ പേ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

X
Top