
ഡൽഹി: ഗൂഗിളിന്‍റെ ഏറ്റവും പുതിയ ഫ്ലാഗ്‌ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തി. ഗൂഗിള്‍ പിക്സല്‍ 9എ എന്നാണ് ഈ മോഡലിന്‍റെ പേര്. 49,999 രൂപയിലാണ് ഇതിന്റെ വില ഇന്ത്യയില്‍ ആരംഭിക്കുന്നത്.
ഗൂഗിളിന്‍റെ അഫോര്‍ഡബിള്‍ ഫ്ലാഗ്‌ഷിപ്പ് എന്ന വിശേഷണമുള്ള ഗൂഗിള്‍ പിക്സല്‍ 9എ പുതിയ ഫീച്ചറുകളോടെയും അപ്‌ഗ്രേഡ് ചെയ്യപ്പെട്ട സ്പെസിഫിക്കേഷനുകളോടെയുമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഗൂഗിളിന്‍റെ ടെന്‍സര്‍ ജി4 ചിപ്പും ടൈറ്റന്‍ എം2 സെക്യൂരിറ്റി ചിപ്പുമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ജെമിനി എഐ, സര്‍ക്കിള്‍ ടു സെര്‍ച്ച്, മാജിക്കല്‍ ഇറേസര്‍, ഓഡിയോ മാജിക് ഇറേസ് തുടങ്ങിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ ഗൂഗിള്‍ പിക്‌സല്‍ 9എയിലുണ്ട്.
പ്രധാന ക്യാമറ 48 മെഗാപിക്സലിന്‍റെതാണ്. 13 എംപി അള്‍ട്രാ വൈഡ് ലെന്‍ഡും റീയര്‍ പാനലില്‍ ഉള്‍പ്പെടുന്നു.
ആന്‍ഡ്രോയ്ഡ് 15 പ്ലാറ്റ്‌ഫോമില്‍ വരുന്ന ഫോണില്‍ 7 വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റും പിക്സല്‍ ഡ്രോപ്‌സും ഗൂഗിള്‍ ഉറപ്പുനല്‍കുന്നു. രണ്ട് നിറങ്ങളിലാണ് ഗൂഗിള്‍ പിക്സല്‍ 9എ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.
49,999 രൂപയാണ് 8 ജിബി+128 ജിബി അടിസ്ഥാന സ്റ്റോറേജ് മോഡലിന് വില. 8 ജിബി +256 ജിബി മോഡലിന് 56,999 രൂപയാണ് വില.