ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഗൂഗിള്‍

ന്യഡല്‍ഹി: തങ്ങളുടെ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യാനൊരുങ്ങുകയാണ് ഗൂഗിളിന്റെ പാരന്റിംഗ് കമ്പനി ആല്‍ഫബെറ്റ്. ഇതിനായി വിവിധ സപ്ലയേഴ്‌സുമായി അവര്‍ സംഭാഷണം ആരംഭിച്ചു. സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണം ചൈനയ്ക്ക് പുറത്തേയ്ക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് നീക്കം.

ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, ഡിക്‌സണ്‍ ടെക്‌നോളജീസ് ഇന്ത്യ ലിമിറ്റഡ്, ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പിന്റെ ഇന്ത്യന്‍ യൂണിറ്റായ ഭാരത് എഫ്‌ഐഎച്ച് എന്നിവയുള്‍പ്പെടെയുള്ള കമ്പനികളുമായി ഗൂഗിള്‍ പ്രാരംഭ സംഭാഷണങ്ങള്‍ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഉത്പാദനം ഇന്ത്യയിലേയ്ക്ക് മാറ്റുന്ന ഏറ്റവും പുതിയ ആഗോള സാങ്കേതിക കമ്പനിയായി ഗൂഗിള്‍ മാറി.കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളും വാഷ്ങ്ടണുമായ വ്യാപാര യുദ്ധവുമാണ് ചൈനവിട്ട് ഇന്ത്യയിലേയ്ക്ക് ചേക്കേറാന്‍ അന്താരാഷ്ട്ര കമ്പനികളെ പ്രേരിപ്പിക്കുന്നത്.

കേന്ദ്രസര്‍ക്കാറിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഫിനാന്‍ഷ്യല്‍ ഇന്‍സെന്റീവ് സ്‌ക്കീം (പിഎല്‍ഐ)അവര്‍ക്ക് പ്രോത്സാഹനമാകുന്നു. ഇന്ത്യയില്‍ വിതരണ അടിത്തറ വിപൂലീകരിച്ച ആപ്പിള്‍, ഐഫോണ്‍ ഉത്പാദനം 7 ബില്യണ്‍ ഡോളറിന്റേതാക്കുന്നതിന് പിഎല്‍ഐ സ്‌ക്കീം ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനം ഈയാഴ്ച നടക്കാനിരിക്കെയാണ് ഗൂഗിളിന്റെ നീക്കം എന്നതും ശ്രദ്ധേയമാണ്.

സാങ്കേതിക വ്യാപാര തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതുള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഇന്ത്യയും യുഎസും ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ്. കടുത്ത കോവിഡ് ലോക്ഡൗണിനും വാഷിങ്ടണും ബീജിംഗും തമ്മിലുള്ള വ്യാപാര യുദ്ധത്തിനും ശേഷം യുഎസ് കമ്പനികള്‍ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ്.അതേസമയം കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയെ ഒരു ബദല്‍ ഉത്പാദന കേന്ദ്രമായി ഉയര്‍ത്തിക്കാട്ടുന്നു.

X
Top