2035-ഓടെ ​രാ​ജ്യ​ത്തെ വൈ​ദ്യു​തിയുടെ ഭൂരിഭാഗവും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾക്കായി ഉപയോഗപ്പെടുത്തേണ്ടി വന്നേക്കുംആരോഗ്യ ഇൻഷുറൻസ്: നിരക്ക് മാറ്റം ശിപാർശ ചെയ്ത് മന്ത്രിതല സമിതിഏതാനും ആഢംബര വസ്തുക്കളുടെ ജിഎസ്ടി നിരക്ക് വർധിപ്പിക്കാൻ തീരുമാനംവാഹനങ്ങള്‍ക്കുള്ള സിഎൻജിയുടെ വില ആറ് രൂപ വരെ വർധിച്ചേക്കുംഇനിയും നിങ്ങൾ ഫിനാൻഷ്യൽ പ്ലാനിങ് തുടങ്ങിയില്ലേ?

ആന്‍ഡ്രോയിഡ് ഫോണുകൾക്ക് ശക്തമായ സുരക്ഷയൊരുക്കി ഗൂഗിള്‍; ഇനി മോഷ്ടിക്കപ്പെട്ടാലും ആശങ്കവേണ്ട

ൻഡ്രോയിഡ് ഫോണുകൾക്ക് കൂടുതൽ സുരക്ഷാ സംവിധാനം ഒരുക്കുകയാണ് ഗൂഗിൾ. പുതിയ തെഫ്റ്റ് ഡിറ്റക്ഷൻ സംവിധാനത്തിലൂടെയാണ് കമ്പനി ഉപഭോക്താക്കളുടെ ഡാറ്റയ്ക്കും ഫോണിനും സുരക്ഷയൊരുക്കുന്നത്. ഇതുവഴി ഫോൺ മോഷ്ടിക്കുന്നയാൾക്ക് അതുകൊണ്ട് കാര്യമായ ഉപയോഗമില്ലാതെ വരും.

ഈ പുതിയ സുരക്ഷാ ഫീച്ചർ നിലവിൽ യുഎസിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഷാവോമിയുടെ 14ടി പ്രോയിൽ ഈ ഫീച്ചർ കണ്ടെത്തിയതായി മിഷാൽ റഹ്മാൻ എന്നയാൾ ത്രെഡ്സിൽ പോസ്റ്റ് ചെയ്തു.

പ്രധാനമായി മൂന്ന് ഭാഗങ്ങളാണ് തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് സംവിധാനത്തിനുള്ളത്. അതിൽ ആദ്യത്തേതാണ് തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക്.

മെഷീൻ ലേണിങ് സംവിധാനം ഉപയോഗിച്ച് ഫോൺ അതിന്റെ ഉപഭോക്താക്കളിൽ നിന്നും തട്ടിയെടുത്തിരിക്കുകയാണെന്നും ഉടമയിൽ നിന്ന് വാഹനത്തിലോ മറ്റോ ഓടിക്കൊണ്ടിരിക്കുകയാണെന്നും തിരിച്ചറിയും. ഉടൻ തന്നെ ഫോൺ തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക്മോഡിലേക്ക് മാറും. ഇതോടെ മോഷ്ടാവിന് ഫോൺ തുറക്കാൻ സാധിക്കാതെ വരും.

ഓഫ്ലൈൻ ഡിവൈസ് ലോക്ക് ആണ് മറ്റൊരു ഭാഗം. ഫോൺ നിശ്ചിത സമയപരിധിയിൽ കൂടുതൽ ഇന്റർനെറ്റ് കണക്ടിവിറ്റിയിൽ നിന്ന് വിച്ഛേദിക്കപ്പെട്ടാൽ ഫോൺ ലോക്കാവും.

ഫോൺ അസ്വാഭാവികമായി ഓഫ്ലൈൻ ആവുന്നത് തിരിച്ചറിഞ്ഞാണ് ഈ നീക്കം. മോഷ്ടിച്ചയാൾ ഫോണിലെ കണക്ടിവിറ്റി ഓഫ് ചെയ്താലും ഈ ഫീച്ചർ ഫോണിന് സുരക്ഷ നൽകും.
റിമോട്ട് ലോക്ക് ഫീച്ചറാണ് അടുത്തത്.

ഫൈന്റ് മൈ ഡിവൈസ് മാനേജർ ഉപയോഗിച്ച് ഉപഭോക്താവിന് ഫോൺ ദൂരെ നിന്ന് ലോക്ക് ചെയ്യാനാവും.

സെറ്റിങ്സിൽ-ഗൂഗിൾ-ഗൂഗിൾ സർവീസസ് മെനു തുറന്നാൽ ഈ ഫീച്ചറിന് അനുയോജ്യമായ മോഡലുകളിൽ തെഫ്റ്റ് പ്രൊട്ടക്ഷൻ ഫീച്ചർ കാണാം. ഏറ്റവും പുതിയ ഗൂഗിൾ പ്ലേ സർവീസസ് ആണ് ഫോണിലെന്ന് ഉറപ്പുവരുത്തുക.

X
Top