യുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്പാം ഓയില്‍ ഇറക്കുമതി വര്‍ധിപ്പിക്കാൻ ഇന്ത്യഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ കൂടുതല്‍ പ്രാതിനിധ്യത്തിനായി യുഎസ്

വർക്ക് ഫ്രം ഹോം മതിയാക്കാം; ജീവനക്കാർക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ്

കോവിഡ് മഹമാരിക്ക് ശേഷമാണ് ലോകത്ത് ‘വർക്ക് ഫ്രം ഹോം’ എന്നതിന് കൂടുതൽ ജനപ്രീതി ഉണ്ടായത്. വീട്ടിലിരുന്നു ജോലി ചെയ്താൽമതിയെന്ന വൻകിട കമ്പനികൾ വരെ ഓഫർ നൽകിയപ്പോൾ ജീവനക്കാർ സന്തോഷിച്ചു.

എന്നാൽ പകർച്ചവ്യാധി അവസാനിച്ചിട്ടും ജീവനക്കാർ മുഴുവനായി ഓഫീസുകളിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ഇപ്പോൾ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഗൂഗിൾ.

ജീവനക്കാർ ഓഫീസിലേക്ക് മടങ്ങിയില്ലെങ്കിൽ അവരുടെ ജോലി നഷ്ടമായേക്കും എന്ന രീതിയിലുള്ള മുന്നറിയിപ്പാണ് ഗൂഗിൾ നൽകുന്നത്.

കമ്പനി ചെലവ് ചുരുക്കൽ നടത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ നീക്കം എന്നാണ് സൂചന .2023 ൽ വലിയ പിരിച്ചുവിടലാണ് കമ്പനി നടത്തിയത്. പല ജോലികളും വെട്ടിക്കുറച്ചു.
നിലവിൽ ഏറ്റവും കൂടുതൽ ഈ തീരുമാനം ബാധിക്കുക ഗൂഗിളിന്റെ എച്ച്ആർ യൂണിറ്റായ പീപ്പിൾ ഓപ്പറേഷൻസിനാണ്.

ഓഫീസിൽ നിന്ന് 50 മൈലിനുള്ളിലെ ജീവനക്കാർ ജൂൺ മാസത്തോടെ ഹൈബ്രിഡ് ജോലികളിലേക്ക് മാറണം, അല്ലാത്തപക്ഷം ജോലി നഷ്ടപ്പെടും എന്നാണ് ഗൂഗിളിന്റെ തീരുമാനം.

കഴിഞ്ഞ വർഷം, ജീവനക്കാരെ ഓഫീസിലെത്തിക്കാനുള്ള മാർഗമായി കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ കാമ്പസിലെ ഹോട്ടലിൽ ഡിസ്‌കൗണ്ട് നിരക്കിൽ വേനൽകാല സ്‌പെഷ്യൽ താമസം ജീവനക്കാർക്കായി ഗൂഗിൾ വാഗ്ദാനം ചെയ്തിരുന്നു.

മൗണ്ടൻ വ്യൂവിലാണ് ഗൂഗിളിന്റെ ഓഫീസ്. അതിനാൽ അവിടെ 240 ഫുള്‍ ഫർണിഷ്ഡ്‌ മുറികളാണ് ജീവനക്കാർക്കായി കമ്പനി ഒരുക്കിയിരുന്നത്. കൂടാതെ ഓഫീസിലേക്ക് യാത്ര ചെയ്യുന്നതിന് പകരം ഒരു മണിക്കൂർ കൂടി ഉറങ്ങാനാകുന്നതിനെ കുറിച്ചും കമ്പനി പറഞ്ഞിരുന്നു.

ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ജീവനക്കാർ ഓഫീസുകളിൽ എത്തണമെന്നതാണ് നിലവിലെ ഗൂഗിളിന്റെ ആവശ്യം.

X
Top